‘ബെയര്‍ സ്‌കിന്‍ പുറത്തു കാണുന്ന ഭാഗം ഒബ്ജക്റ്റിഫൈ ചെയ്തു മാഗസിന്‍ കവര്‍ ഉണ്ടാക്കി പറയുന്ന പുരോഗമനം മനസിലാകുന്നില്ല’
കൊച്ചി:വസ്ത്രധാരണത്തിന്റെ പേരില്‍ നടി റിമ കല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം രൂക്ഷമായതോടെ നടിക്കു പിന്തുണ പ്രഖ്യാപിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അതേസമയം ട്രൂ കോപ്പി തിങ്ക് എന്ന മാധ്യമം റിമയ്ക്ക് പിന്തുണ നല്‍കികൊണ്ട് പങ്കുവച്ച ചിത്രത്തിനു നേരെ വിമര്‍ശനം ശക്തമാകുകയാണ്.
‘വൈകാരികമായാ മറ്റേതെങ്കിലും തരത്തിലോ എന്നെ തൊടാന്‍ പോലും അവര്‍ക്ക് കഴിയില്ല.അവരാണ് കാലഹരണപ്പെടാന്‍ പോകുന്നത്. We have a ticket to the future,വേണമെങ്കില്‍ ടിക്കറ്റെടുത്ത് പോന്നോ’ – എന്ന റിമ കല്ലിങ്കലിന്റെ വാക്കുകളോടെ പങ്കുവയ്ക്കപ്പെട്ട ചിത്രത്തിന് നേരെയാണ് വിമര്‍ശങ്ങളുയര്‍ന്നത്. ഇപ്പോഴിതാ മോഡല്‍ രശ്മി ആര്‍ നായരും മാഗസിന്‍ കവറിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.
‘സ്ത്രീകള്‍ക്ക് ഞരമ്പ് രോഗികളുടെ ശല്യമില്ലാതെ ഇഷ്ടമുള്ള കംഫോര്‍ട്ടബിള്‍ ആയുള്ള വസ്ത്രം ധരിച്ചു നടക്കാന്‍ കഴിയണം എന്നാണു ആഗ്രഹമെങ്കില്‍ അതിനെ നോര്‍മലൈസ്ഡ് ആയി കാണുന്ന ഒരു പൊതുബോധം ആണ് രൂപപ്പെടേണ്ടത് . പകരം , ഒരു സ്ത്രീ ഇഷ്ടപ്രകാരം ധരിച്ചു വന്ന വസ്ത്രത്തില്‍ ബെയര്‍ സ്‌കിന്‍ പുറത്തു കാണുന്ന ഭാഗം ഒബ്ജക്റ്റിഫൈ ചെയ്തു മാഗസിന്‍ കവര്‍ ഉണ്ടാക്കി പറയുന്ന പുരോഗമനം എനിക്കങ്ങോട്ടു മനസിലാകുന്നില്ല .എന്റെ ബൗദ്ധിക വളര്‍ച്ചക്കുറവായിരിക്കും.’ രശ്മി സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെയായിരുന്നു.