പ്രതിഫലം എത്ര വേണമെന്ന് ചോദിച്ചപ്പോള്‍ മഞ്ജു വാര്യര്‍ പറഞ്ഞത്..!! നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തൽ
മലയാളി സിനിമാ പ്രേമികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. പ്രേക്ഷകര്‍ എന്നും സ്‌നേഹത്തോടെ ഓര്‍ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ സമ്മാനിച്ച് ആയിരുന്നു നടി വിവാഹ ശേഷം തന്റെ അഭിനയ ജീവിതത്തിന് ഒരു ബ്രേക്കിട്ടത്, എന്നാല്‍ അത് ആരാധകരില്‍ ഉണ്ടാക്കിയ നിരാശ ചെറുതല്ലായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം മഞ്ജു ഒരു തിരിച്ചു വരവ് പ്രഖ്യാപിച്ചപ്പോള്‍ ആ വാര്‍ത്ത ആരാധകര്‍ക്കിടയില്‍.
ഒരു ആഘോഷമായി മാറി. തിരിച്ചു വരവില്‍ മഞ്ജുവിന്റെ മേക്കോവര്‍ കണ്ട് എല്ലാവരും ഞെട്ടി.. സന്തോഷമാണ് തന്റെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റേയും രഹസ്യം എന്ന് മഞ്്ജു പറയുമ്പോഴും ആരാധകര്‍ക്ക് മഞ്്ജു വാര്യര്‍ ഇന്നും ഒരു അത്ഭുതമാണ്. ഒരു മികച്ച അഭിനേത്രി എന്നതിലുപരി നല്ലൊരു വ്യക്തിത്വത്തിന് ഉടമ കൂടിയാണ് മഞ്ജു എന്നാണ് ആരാധകരുടെ വിലയിരുത്തല്‍.
നേട്ടങ്ങള്‍ ഒരുപാട് ജീവിതത്തില്‍ ഉണ്ടായിട്ടും വളരെ വിനയത്തോടെയുള്ള താരത്തിന്റെ പെരുമാറ്റമാണ് മലയാളികള്‍ക്ക് മഞ്ജുവിനെ പ്രിയങ്കരിയാക്കി മാറ്റുന്നത്. ഇപ്പോഴിതാ താരത്തിന്റെ ആദ്യ കാല സിനിമയായ തൂവല്‍ കൊട്ടാരത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ പ്രതിഫലത്തെ കുറിച്ച് ചോദിച്ച മഞ്ജു തന്ന മറുപടിയെ കുറിച്ച് പറയുകയാണ് നിര്‍മ്മാതാവ് പി.വി ഗംഗാധരന്‍. ഈ സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചപ്പോള്‍.. ആ ഓഫര്‍ മഞ്ജു വളരെ സന്തോഷത്തോടെയാണ് സ്വീകരിച്ചത് എന്നാണ് അദ്ദേഹം പറയുന്നത്.
പിന്നീട് പ്രതിഫലത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ മഞ്ജു പറഞ്ഞ വാക്കുകളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. പ്രതിഫലം എത്ര വേണമെന്ന് ചോദിച്ചപ്പോള്‍ അതൊന്നും ഞാന്‍ പറയില്ല, നിങ്ങളുടെ ഇഷ്ടമെന്നായിരുന്നു മഞ്ജു പറഞ്ഞതത്രെ. അന്ന് ആ കുട്ടിയില്‍ നല്ലൊരു മനസ്സിന് ഉടമയെ കണ്ടു എന്നാണ് നിര്‍മ്മാതാവ് പറയുന്നത്. ജീവിതത്തില്‍ എന്ത് പ്രശ്‌നങ്ങള്‍ ഉണ്ടായാലും അതെല്ലാം മാറ്റിവെച്ച് അഭിനയിക്കുന്ന ഈ താരം, ആരും അറിയാതെ പലരെയും സഹായിച്ചതിനെ കുറിച്ച് വ്യക്തിപരമായി തനിക്ക് അറിയാം എന്നും ഗംഗാധരന്‍ കൂട്ടിച്ചേര്‍ക്കുന്നു.