ന്യൂഡൽഹി ∙ റിപ്പബ്ലിക്ദിന പരേഡിലെ മികച്ച നിശ്ചലദൃശ്യത്തിനുള്ള പുരസ്കാരം ഉത്തർപ്രദേശിന്. ‘അയോധ്യ: : ഉത്തർപ്രദേശിന്റെ സാംസ്കാരികപൈതൃകം’ എന്ന വിഷയത്തിലാണു യുപി ദൃശ്യം തയാറാക്കിയത്.
ത്രിപുര, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ 2,3 സ്ഥാനങ്ങൾ നേടി. സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നു 17 ദൃശ്യങ്ങളും വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, അർധസൈനിക വിഭാഗങ്ങൾ എന്നിവയിൽനിന്ന് ഒൻപതും പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് ആറും ഉൾപ്പെടെ 32 നിശ്ചലദൃശ്യങ്ങളാണ് ഇക്കുറി പരേഡിൽ പങ്കെടുത്തത്.
വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, അർധസൈനിക വിഭാഗങ്ങൾ എന്നിവയുടെ വിഭാഗത്തിൽ ‘സ്വാശ്രയ ഭാരത പ്രചാരണം: കോവിഡ്’ എന്ന വിഷയത്തിൽ ജൈവസാങ്കേതികവിദ്യാ വകുപ്പു തയാറാക്കിയ ദൃശ്യത്തിനാണു പുരസ്കാരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News