കൊല്ലത്ത് വന്‍ തീപിടിത്തം; കയര്‍ ഫാക്ടറിയും ലോഡ് കയറ്റിയ വാഹനവും കത്തി നശിച്ചു

കൊല്ലം: കൊല്ലത്ത് വന്‍ തീപിടിത്തം. ആലുംപീടികയില്‍ രാജന്റെ ഉടമസ്ഥതയിലുള്ള ഓച്ചിറ നിവാസ് കയര്‍ ഫാക്ടറിയും ലോഡ് കയറ്റിയ വാഹനവും പൂര്‍ണമായും കത്തി നശിച്ചു.

കായംകുളം, ഓച്ചിറ നിലയങ്ങളിലെ അഗ്‌നിശമന സേനകളും നാട്ടുകാരും പോലീസും ഒന്നര മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അമ്പത് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News