BusinessNationalNews

ലാഭത്തിൽ വമ്പന്‍ മുന്നേറ്റവുമായി റിലയൻസ് ഇൻഡസ്ട്രീസ്, മാർച്ചിൽ അവസാനിച്ച പാദഫലങ്ങൾ പുറത്ത്

മുംബൈ:കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ച് പാദത്തിലെ കണക്കുകൾ പുറത്തുവന്നതോടെ മികച്ച മുന്നേറ്റവുമായി റിലയൻസ് ഇൻഡസ്ട്രീസ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനപാദമായ മാർച്ചിലെ ലാഭം 19.10 ശതമാനം വർദ്ധനവോടെ 19,299 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം ഇതേ പാദത്തിലെ ലാഭം 16,203 കോടി രൂപയായിരുന്നു. ഇത്തവണ റിലയൻസ് ഇൻഡസ്ട്രീസിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വരുമാനവും ഉയർന്നിട്ടുണ്ട്.

കമ്പനിയുടെ പ്രവർത്തന വരുമാനം മുൻ വർഷത്തെ 2,11,887 കോടി രൂപയിൽ നിന്നും 2.12 ശതമാനം വളർച്ചയോടെ 2,16,376 കോടി രൂപയായാണ് വർദ്ധിച്ചത്. അതേസമയം, കൺസ്യൂമർ ബിസിനസിൽ ഉണ്ടായ വളർച്ച വരുമാനം ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ഡിജിറ്റൽ റീട്ടെയിൽ മേഖല 19.4 ശതമാനവും, ഡിജിറ്റൽ സേവന വിഭാഗം 15.4 ശതമാനവുമാണ് വളർച്ച കൈവരിച്ചത്. പ്രവർത്തന ലാഭത്തിൽ 11.3 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനം 23.2 ശതമാനം ഉയർന്ന് 9,76,524 കോടി രൂപയായിട്ടുണ്ട്.

റിലയന്‍സ് ഇന്‍ഡട്രീസിന് കീഴിലെ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2022-23) അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ 13 ശതമാനം വര്‍ദ്ധനയോടെ 4,716 കോടി രൂപയുടെ ലാഭം (Net Profit) രേഖപ്പെടുത്തി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ ലാഭം 4,173 കോടി രൂപയായിരുന്നു.

ഉപയോക്താക്കളുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധന, നിരീക്ഷകര്‍ പ്രതീക്ഷതിനേക്കാള്‍ മികച്ച നേട്ടം കുറിക്കാന്‍ കമ്പനിക്ക് കരുത്തായി. നിരീക്ഷകര്‍ പ്രതീക്ഷിച്ചിരുന്ന ലാഭം 4,600 കോടി രൂപ നിരക്കിലായിരുന്നു. പ്രവര്‍ത്തന വരുമാനം 20,901 കോടി രൂപയില്‍ നിന്ന് 11.9 ശതമാനം ഉയര്‍ന്ന് 23,394 കോടി രൂപയായെന്ന് കമ്പനി വ്യക്തമാക്കി.

നികുതി, പലിശ തുടങ്ങിയ ബാദ്ധ്യതകള്‍ക്ക് ശേഷമുള്ള വരുമാനം (എബിറ്റ്ഡ/EBITDA) 16 ശതമാനം വര്‍ദ്ധിച്ച് 12,210 കോടി രൂപയായി. മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 10,554 കോടി രൂപയായിരുന്നു. സാമ്പത്തിക വര്‍ഷത്തിലെ (2022-23) കമ്പനിയുടെ മൊത്തം ലാഭം 14,817 രൂപയില്‍ നിന്ന് 23 ശതമാനം ഉയര്‍ന്ന് 18,207 കോടി രൂപയായി.

പ്രവര്‍ത്തന വരുമാനം 18 ശതമാനം വര്‍ദ്ധിച്ച് 90,786 കോടി രൂപയിലുമെത്തി. 2021-22ല്‍ ഇത് 76,977 കോടി രൂപയായിരുന്നു.ഉപയോക്താക്കളുടെ എണ്ണത്തിലെ വര്‍ദ്ധന കമ്പനിക്ക് നേട്ടമായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker