മലയാള സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ വിഷമം തോന്നിയിട്ടുണ്ട്, പക്ഷെ ഇന്ന് തനിക്ക് തെലുങ്കില്‍ കിട്ടുന്ന സ്വീകാര്യത കാണുമ്പോള്‍ നഷ്ടബോധം മാറി; തുറന്ന് പറഞ്ഞ് ഷംന കാസിം
കൊച്ചി:വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ഷംന കാസിം. മലയാളത്തിലും മറ്റ് ഭാഷകളിലും തിളങ്ങി നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. 2004ല്‍ പുറത്തെത്തിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയ രംഗത്ത് എത്തുന്നത്.
മലയാളികള്‍ ഷംന എന്ന വിളിക്കുന്ന താരം തെലുങ്കിലും തമിഴിലും അറിയപ്പെടുന്നത് പൂര്‍ണ എന്ന പേരിലാണ്. തനിക്ക് രണ്ട് പേരുകള്‍ ഉള്ളതിനാല്‍ സംവിധായകന്‍ ജിത്തു ജോസഫിന് തന്നെ കണ്ടിട്ട് ഒരിക്കല്‍ മനസിലായില്ലെന്ന് നടി പറയുന്നു. ദൃശ്യം 2വിന്റെ തെലുങ്ക് പതിപ്പില്‍ ഷംനയാണ് വക്കീല്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. സിനിമയുടെ ഷൂട്ടിങിന് മുന്നോടിയായി ലിസ്റ്റ് അയച്ചപ്പോള്‍ തന്റെ പേര് കണ്ട് ജീത്തു ജോസഫ് തിരിച്ചറിഞ്ഞില്ലെന്നാണ് ഷംന പറയുന്നത്.
‘സിനിമ തുടങ്ങും മുമ്ബ് പ്രൊഡക്ഷന്‍ ഹൗസ് അഭിനേതാക്കളുടെ ലിസ്റ്റ് ജീത്തു ജോസഫ് സാറിന് അയച്ച് കൊടുത്തു. അന്ന് എന്റെ പേരും ഫോട്ടോയും കണ്ടിട്ട് ജീത്തു ചേട്ടന്‍ ഭാര്യയോട് പറഞ്ഞു ഈ കുട്ടിയെ കണ്ടാല്‍ ഷംനയെപ്പോലെ ഉണ്ടല്ലേ… എന്ന്. അപ്പോള്‍ ഭാര്യയാണ് അദ്ദേഹത്തോട് പറഞ്ഞത് ഇത് ഷംന തന്നെയാണ് ആ കുട്ടിയുടെ മറ്റൊരു പേരാണ് പൂര്‍ണ എന്ന്’ അത് അദ്ദേഹം പറയുന്നത് കേട്ടപ്പോള്‍ ഒരുപാട് ചിരിച്ചു.-ഷംന പറഞ്ഞു.
മലയാള സിനിമയില്‍ അവസരം ലഭിക്കാത്തതില്‍ വിഷമം തോന്നിയിട്ടുണ്ട്. പക്ഷെ ഇന്ന് തനിക്ക് തെലുങ്കില്‍ കിട്ടുന്ന സ്വീകാര്യത കാണുമ്പോള്‍ നഷ്ടബോധം മാറി. ജോസഫിന്റെ തമിഴി പതിപ്പില്‍ അഭിനയിച്ചപ്പോള്‍ മൂന്ന് പേര് ഉള്ളത് ബുദ്ധിമുട്ടായി തോന്നി. പത്മകുമാര്‍ തന്നെയാണ് ജോസഫിന്റെ തമിഴും സംവിധാനം ചെയ്തിരിക്കുന്നത്.
‘വിചിത്രനില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ മലയാള സിനിമയില്‍ അഭിനയിക്കുന്ന പ്രതീതിയായിരുന്നു. കാരണം പത്മകുമാര്‍ സാറിന്റെ യൂണിറ്റ് അംഗങ്ങള്‍ മുഴുവന്‍ മലയാളികളാണ്. പക്ഷെ ഒരു ബുദ്ധിമുട്ടേയുള്ളൂ… പത്മകുമാര്‍ സാറും മറ്റുള്ളവരും ഷംന എന്ന് വിളിക്കുമ്പോള്‍ തമിഴ് സിനിമയില്‍ നിന്നുള്ളവര്‍ പൂര്‍ണ എന്ന് വിളിക്കും അത്രമാത്രം’ ഷംന പറയുന്നു