24.6 C
Kottayam
Saturday, June 6, 2026

വഴി തർക്കത്തിനിടെ ദമ്പതികളുടെ ആക്രമണത്തിൽയുവാവ് തലക്കടിയേറ്റ് മരിച്ചു,സംഭവം തിരുവനന്തപുരത്ത്

Must read

തിരുവനന്തപുരം:നെടുമങ്ങാട് താന്നിമൂട് പച്ചക്കാട്ടിൽ വഴി തർക്കത്തെ തുടർന്ന് ദമ്പതികളുടെ ആക്രമണത്തിൽ
യുവാവ് തലക്കടിയേറ്റ് മരിച്ചു. താന്നിമൂട് സ്വദേശി സജി 47 ആണ് മരിച്ചത്.
സമീപവാസിയായ ബാബുവും ഭാര്യ റേച്ചലും ആണ് ആക്രമണം നടത്തിയത്.ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ ആയിരുന്നു സംഭവം

വഴി തർക്കവുമായി ബന്ധപ്പെട്ട് നിരന്തരം ഇവർ തമ്മിൽ തർക്കങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു.സജിയുടെ വീട്ടിന് മുൻപിൽ വച്ചായിരുന്നു ആക്രമണം. നടന്നു പോകുവാനുളള വഴിയിലൂടെ ബാബു ബൈക്കു കൊണ്ട് പോയത് സജി ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഭവം.
ബാബുവിന്റെ ഭാര്യ സജിയെ കമ്പ് കൊണ്ട് ആക്രമിക്കുകയും തുടർന്ന് ബാബു കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.

- Advertisement -

അടിയുടെ ആഘാതത്തിൽ ബോധം നഷ്ടപ്പെട്ട സജിയെ
നാട്ടുക്കാർ നെടുമങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട്
മെഡിക്കൽ കോളെജിലേക്ക് കൊണ്ടു പോകവെയാണ് സജി മരണപ്പെട്ടത്. ഒരു വർഷം മുൻപ് ഇവർ തമ്മിൽ വാക്കു തർക്കമുണ്ടായപ്പോൽ ഒത്തുതീർപ്പിലെത്തുകയായിരുന്നുവെന്ന് വാർഡ് മെമ്പർ ആനന്ദവല്ലി പറഞ്ഞു.

- Advertisement -

സജി കൂലിപ്പണിക്കാരനാണ്. ഭാര്യയും അമ്മയും മകനുമടങ്ങിയ കുടും ബമാണ് സജിയുടേത്. സംഭവ ശേഷം
പ്രതികൾ ഒളിവിൽ പോകുകയും പ്രതികൾക്കായി ഊർജിതമായി തെരച്ചിൽ നടക്കുന്നതായും
നെടുമങ്ങാട് പോലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

Popular this week