BusinessNews

റിയല്‍മി സി 15 ക്വാല്‍കോം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

റിയല്‍മി സി 15 ക്വാല്‍കോം എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. റിയല്‍മി സി 15 ക്വാല്‍കോം എഡിഷന്‍ 3 ജിബി + 32 ജിബി വേരിയന്റിന് 9,999 രൂപയും, 4 ജിബി + 64 ജിബി വേരിയന്റിന് 10,999 രൂപയുമാണ് വില വരുന്നത്. പവര്‍ ബ്ലൂ, പവര്‍ സില്‍വര്‍ കളര്‍ ഓപ്ഷനുകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഒക്ടോബര്‍ 29 മുതല്‍ ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ലിപ്പ്കാര്‍ട്ട്, റിയല്‍മി.കോം, മെയിന്‍ലൈന്‍ സ്റ്റോറുകള്‍ വഴി വില്‍പ്പനയ്ക്കെത്തും.

ആന്‍ഡ്രോയിഡ് 10 അടിസ്ഥാനപ്പെടുത്തി റിയല്‍മി യുഐയിലാണ് ഡ്യുവല്‍ സിം (നാനോ) റിയല്‍മി സി 15 പ്രവര്‍ത്തിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്സല്‍) ഡിസ്പ്ലേ, 20: 9 ആസ്‌പെക്ടറ്റ് റേഷിയോയും 88.7 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷിയോയും വരുന്നു. 4 ജിബി വരെ എല്‍പിഡിഡിആര്‍ 4 എക്‌സ് റാമുമായി ജോടിയാക്കിയ ഒക്ടാ-കോര്‍ സ്നാപ്ഡ്രാഗണ്‍ 460 SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്തേകുന്നത്.
എഫ് / 2.2 ലെന്‍സില്‍ വരുന്ന 13 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, എഫ് / 2.25 അള്‍ട്രാ വൈഡ് ആംഗിള്‍ വരുന്ന 8 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സര്‍, എഫ് / 2.4 ലെന്‍സില്‍ വരുന്ന 2 മെഗാപിക്‌സല്‍ മോണോക്രോം സെന്‍സര്‍, എഫ് / 2.4 ‘റെട്രോ’ ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പാണ് റിയല്‍മി സി 15 ക്വാല്‍കോം എഡിഷനില്‍ വരുന്നത്. മുന്‍വശത്ത് 8 മെഗാപിക്‌സല്‍ ക്യാമറ സെന്‍സര്‍ നല്‍കിയിരിക്കുന്നു.

64 ജിബി വരെ ഓണ്‍ബോര്‍ഡ് സ്റ്റോറേജുള്ള റിയല്‍മി സി 15 ക്വാല്‍കോം എഡിഷനില്‍ മൈക്രോ എസ്ഡി കാര്‍ഡ് വഴി (256 ജിബി വരെ) ഒരു പ്രത്യേക സ്ലോട്ടിലൂടെ വികസിപ്പിക്കാനാകും. 4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത് വി 5.0, ജിപിഎസ് / എ-ജിപിഎസ്, മൈക്രോ-യുഎസ്ബി പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. പിന്‍വശത്ത് ഫിംഗര്‍പ്രിന്റ് സെന്‍സറും നല്‍കിയിരിക്കുന്നു. 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker