EntertainmentNationalNews
അനധികൃത പാർക്കിങ്: റൺബീറിന്റെ കാറിന് പൂട്ടിട്ട് പൊലീസ്
മുംബൈ: ബോളിവുഡ് താരം റൺബീർ കപൂറിന്റെ വാഹനത്തിന് പൂട്ടിട്ട് മുംബൈ പൊലീസ്. നോ പാർക്കിംഗ് സോണിൽ വാഹനം പാർക്ക് ചെയ്തതിനാണ് നടപടി.വാഹനം പാർക്ക് ചെയ്ത് പുറത്ത് പോയി തിരിച്ചുവന്ന റൺബീർ കണ്ടത് ടയറിൽ പൂട്ടിട്ട നിലയിലിരിക്കുന്ന വാഹനത്തേയാണ്. തുടർന്ന് പിഴയടച്ച് വാഹനം തിരികെ ലഭിക്കുകയായിരുന്നു.കൊവിഡ് ആശങ്കകൾ മറികടന്ന് ഷൂട്ടിംഗ് സെറ്റിലേക്ക് തിരികെയെത്തിയിരിക്കുകയാണ് റൺബീർ കപൂർ. റൺബീറും, ആലിയയും ഒന്നിച്ചെത്തുന്ന ബ്രഹ്മാസ്ത്രയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News