Entertainment

പിഷാരടിയുടെ ട്യൂഷന്‍ മാഷ് ശശി തരൂര്‍ ആണോ? പൃഥ്വിരാജിന് കടുകട്ടി ഇംഗ്ലീഷില്‍ പിറന്നാള്‍ ആശംസയുമായി രമേഷ് പിഷാരടി

പൃഥ്വിരാജിന്റെ ജന്മദിനത്തില്‍ കടുകെട്ടി ഇംഗ്ലീഷില്‍ പിറന്നാള്‍ ആശംസയുമായി രമേഷ് പിഷാരടി. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിരിയുണര്‍ത്തുന്ന ആശംസയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്. Its my fortuitous fortune to send bounteous felicitations for an exultant, effulgent and baronial Birthday, to a compadre like you ഇങ്ങനെയായിരുന്നു രമേഷ് പിഷാരടിയുടെ പിറന്നാള്‍ ആശംസ.

ചിലര്‍ ഇതിന്റെ അര്‍ത്ഥം ചോദിച്ചുകൊണ്ട് വന്നപ്പോള്‍ മറ്റു ചിലര്‍ ശശി തരൂരിനെ ഓര്‍മിപ്പിച്ചുകൊണ്ടുള്ള കമന്റുകള്‍ ഇട്ടു. രമേഷ് പിഷാരടിയുടെ ട്യൂഷന്‍ മാഷ് ശശി തരൂര്‍ ആണോ?, ശശി തരൂരിന് പഠിക്കുകയാണോ എന്നെല്ലാം കമന്റുകളുണ്ട്. കൂട്ടത്തില്‍ എഴുതിയ ഇംഗ്ലീഷ് വാക്കുകളുടെ അര്‍ത്ഥം പറഞ്ഞു തരണമെന്നും ചിലര്‍ ആവശ്യപ്പെട്ടു.

ആശംസയ്ക്ക് താഴെയായി അഖിലേഷ് അഖി എന്നൊരാള്‍ ഗൂഗിള്‍ ട്രാന്‍സ്ലേറ്ററിന്റെ സഹായത്തോടെ വാക്കുകളുടെ അര്‍ത്ഥവുമായെത്തി. ‘നിങ്ങളെപ്പോലുള്ള ഒരു സഹപ്രവര്‍ത്തകന് ആനന്ദദായകവും ഉന്മേഷദായകവും ജന്മദിനവുമായുള്ള ജന്മദിനത്തിനായി ധാരാളം ആശംസകള്‍ അയയ്ക്കാനുള്ള എന്റെ ഭാഗ്യം’, എന്നായിരുന്നു അഖിലേഷിന് ഗൂഗിള്‍ ട്രാന്‍സ്ലേറ്റര്‍ പറഞ്ഞുകൊടുത്ത അര്‍ത്ഥം.

അര്‍ത്ഥം പറഞ്ഞുകൊണ്ടുള്ള അഖിലേഷിന്റെ കമന്റിന് താഴെ മറു കമന്റുമായി രമേഷ് പിഷാരടിയും രംഗത്തെത്തി. ‘കെള്ളാം മോനേ ഞാന്‍ നിന്നെ നിരുത്സാഹപ്പെടുത്തുന്നില്ല’ എന്നായിരുന്നു രമേഷിന്റെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker