കണ്ണൂര്‍: പയ്യന്നൂര്‍ രാമന്തളി വടക്കുമ്പാട് ടി.വി പൊട്ടിത്തെറിച്ച് വീടിന് ഭാഗികമായി തീ പിടിച്ചു. വടക്കുമ്പാട് കണ്ണങ്ങാട്ട് ക്ഷേത്രത്തിനു സമീപത്തെ പുളുക്കൂല്‍ നാരായണന്റെ വീടിനാണ് തീ പിടിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. നാരായണന്റെ മക്കള്‍ ടിവി കണ്ടു കൊണ്ടിരിക്കുമ്പോഴാണ് സംഭവം.
ടിവിയില്‍ നിന്നു പുക ഉയരുന്നതു കണ്ട കുട്ടികള്‍ ഭയന്ന് പുറത്തേക്ക് ഓടിയത് കാരണം ആളപായം ഒഴിവായി. ടിവി വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ച് വീട്ടിന്റെ മരം കൊണ്ടുള്ള മച്ചിന് തീപിടിക്കുകയായിരുന്നു. ടിവിയും സമീപത്ത് ഉണ്ടായിരുന്ന ഫാനും പൂര്‍ണ്ണമായും കത്തി നശിച്ചു.
മച്ച് ഭാഗികമായി കത്തിനശിച്ച നിലയിലാണ്. കുട്ടികള്‍ അറിയിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി തീയണക്കുകയായിരുന്നു. വിവരമറിഞ്ഞ് പയ്യന്നൂര്‍ ഫയര്‍ ഫോഴ്‌സ് സംഘം സ്ഥലത്തെത്തി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News