ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉടന്‍ പുനക്രമീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതു സംബന്ധിച്ചു പരിശോധിക്കാന്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പെണ്‍കുട്ടികളുടെ ശരിയായ വിവാഹപ്രായം നിശ്ചയിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ തീരുമാനം കൈക്കൊണ്ടില്ലേ എന്നു ചോദിച്ച് നിരവധി അന്വേഷണങ്ങള്‍ കമ്മിറ്റിക്കു മുമ്പാകെ എത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മോദി പറഞ്ഞു.
സ്ത്രീകളുടെ ആരോഗ്യവും ശുചിത്വവും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം ഒരു ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News