മയോ ക്ലിനിക്കിൽ പരിശോധന നടത്തി രജനീകാന്ത്; കൂട്ടിന് മകൾ ഐശ്വര്യ
ചെന്നൈ:സൂപ്പർതാരം രജനീകാന്ത് അമേരിക്കയിലെ മയോ ക്ലിനിക്കിൽ പരിശോധനകൾ പൂർത്തിയാക്കി.
മകൾ ഐശ്വ്യര്യ ധനുഷിനൊപ്പം താരം ആശുപത്രിയിൽ നിന്നും പുറത്തുവരുന്ന ഫോട്ടോകൾ ഒരു ആരാധകനാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. താരം ആരോഗ്യവാനായി ഇരിക്കട്ടെ എന്ന്
നിരവധി പേർ ആശംസകൾ നേർന്നു.
#Thalaivar 😎 pic.twitter.com/XfZ6GMWSyR
— Janardhan Koushik (@koushiktweets) June 26, 2021
2016ൽ വൃക്ക മാറ്റിവയ്ക്കലിന് വിധേയനായ രജനീകാന്ത് പതിവ് ആരോഗ്യ പരിശോധനകൾക്കായാണ്
അമേരിക്കയിൽ എത്തിയത്. സർക്കാരിന്‍റെ പ്രത്യേക അനുമതിയോടെ രജനീകാന്തും ഭാര്യ ലതയും കഴിഞ്ഞ 19ന് ദുബായ് വഴി അമേരിക്കയിലെത്തി.ഗ്രേ മാൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി
മരുമകൻ ധനുഷും മകൾ ഐശ്വര്യയും അമേരിക്കയിൽ ഉണ്ടായിരുന്നു.
അടുത്തയാഴ്ച തന്നെ രജനീകാന്തും ധനുഷും കുടുംബവും ചെന്നൈയിൽ തിരിച്ചെത്തുമെന്നാണ്
പ്രതീക്ഷിക്കുന്നത്. വിശ്രമത്തിന് ശേഷം ഇരുവരും ഷൂട്ടിങ് പുനരാരംഭിക്കും.
രജനിയുടെ മാസ് പടം അണ്ണാത്തെയുടെ ബാക്കിഭാഗം ആയിരിക്കും ചിത്രീകരിക്കുക.
ഹൈദരാബാദിൽ ചിത്രത്തിന്‍റെ ഷൂട്ടിങ് നടക്കുന്നതിനിടെ രക്തസമ്മർദ്ദം കൂടി
താരത്തിന്‍റെ ആരോഗ്യനില വഷളായത് ആശങ്കയുണ്ടാക്കിയിരുന്നു.
കടുത്ത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആരോഗ്യനില മോശമായതിനെ തുടർന്ന് ചിത്രീകരണം നടന്നുകൊണ്ടിരുന്ന ‘അണ്ണാത്തെ’യുടെ ലൊക്കേഷനില്‍ നിന്നും രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യപ്രശ്‍നങ്ങള്‍ ചൂണ്ടിക്കാട്ടിരാഷ്ട്രീയപ്രവേശനത്തിനില്ലെന്ന് കഴിഞ്ഞ വര്‍ഷം താരം പ്രഖ്യാപിച്ചിരുന്നു. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ‘അണ്ണാത്തെ’യുടെ ചിത്രീകരണം പൂർത്തീകരിച്ച ശേഷമാണ് അദ്ദേഹം ചികിത്സക്കായി യു.എസിലേക്ക് പോയത്.
മീന, ഖുഷ്ബു, നയന്‍താര, കീര്‍ത്തി സുരേഷ്, ജാക്കി ഷ്രോഫ്, ജഗപതി ബാബു, പ്രകാശ് രാജ്, സൂരി തുടങ്ങി വലിയ താരനിരകളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.