പുഷ്പവൃഷ്ടിയില്‍ അതീവ ഗ്ലാമറസായി പ്രിയ പ്രകാശ് വാര്യര്‍; ചിത്രങ്ങള്‍ വൈറല്‍
‘ഒരു അഡാര്‍ ലൗ’ എന്ന സിനിമയിലെ കണ്ണിറുക്കിലൂടെ പ്രശസ്തയായി മാറിയ നടിയാണ് പ്രിയാ പ്രകാശ് വാര്യര്‍. ആ സിനിമയിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ പുരികം കൊണ്ടും കണ്ണുകൊണ്ടുമുള്ള താരത്തിന്റെ അഭിനയം പെട്ടെന്നാണ് വൈറലായത്. പിന്നീട് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ ഗൂഗിളില്‍ ഏറ്റവുമധികം പേര്‍ തിരഞ്ഞത് ഈ പേരാണ്.
പിന്നീട് മലയാളത്തിന് പുറമെ ബോളിവുഡിലും കന്നഡത്തിലു തെന്നിന്ത്യയിലെ വിവിധ ഭാഷകളിലും പ്രിയ അഭിനയിച്ചു. ഇടയ്ക്ക് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ട്രോളുകളില്‍ ഇടം പിടിച്ച നടിയും പ്രിയ വാര്യര്‍ തന്നെയായിരുന്നു. ഗ്ലാമറസ്സ് ഫോട്ടോഷൂട്ടുകളും യാത്രകളിലെ ഹോട്ട് ഫോട്ടോകളുമൊക്കെ ഈ താരം ശ്രദ്ധിക്കപ്പെടാനുള്ള കാരണങ്ങളായി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം നിരവധി ഫോട്ടോഷൂട്ടുകള്‍ പങ്കുവയ്ക്കാറുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ അവ വൈറല്‍ ആകാറുമുണ്ട്. ഇപ്പോഴിതാ പ്രിയയുടെ മറ്റൊരു ഫോട്ടോഷൂട് സീരീസ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ്. കടുത്ത നീല നിറത്തില്‍ വെള്ള ഡോട്ടുകളുള്ള ഡീപ്പ്‌നെക്ക് ലെഹങ്കയില്‍ പുഷ്പവൃഷ്ടിയാല്‍ അതിമനോഹരമായി ഗ്ലാമറസ്സായി തിളങ്ങുന്ന ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.
ചിത്രങ്ങള്‍ക്കൊപ്പം ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗംഗുഭായ് കത്യാവാടി’ സിനിമയിലെ ‘ജബ് സയ്യാ’ എന്ന പാട്ടിന്റെ പശ്ചാത്തലത്തിലുള്ള വീഡിയോയും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. വീഡിയോയില്‍ ആലിയഭട്ടിന്റെ സിനിമയിലെ രംഗങ്ങള്‍ അനുകരിക്കാന്‍ പ്രിയ ശ്രമിക്കുന്നുണ്ട്. എന്തായാലും പതിവു പോലെ തന്നെ താരത്തിന്റെ പുതിയ ഗ്ലാമറസ്സ് ഫോട്ടോഷൂട്ട് വൈറലായിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാമില്‍ ഏകദേശം 7.1 മില്ല്യണ്‍ ആളുകള്‍ പിന്തുടരുന്ന നടിയാണ് പ്രിയ. ഈ ചിത്രങ്ങള്‍ എടുത്തിരിക്കുന്നത് വഫാറയാണ്. മലയാളം സിനിമയായ ഇഷ്ഖിന്റെ തെലുങ്ക് റീമേക്കിലായിരുന്നു പ്രിയാ വാര്യര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.