നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്; മേനക പറയുന്നു
വനിതാ ദിനത്തോട് അനുബന്ധിച്ച് അമ്മ സംഘടനയിലെ അഭിനേതാക്കള്‍ സംഘടിപ്പിച്ച് ആര്‍ജ്ജവം പരിപാടിയില്‍ നടി മേനക പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. വനിതാ അഭിനേതാക്കള്‍ വിജയകരമായി ഒരു പരിപാടി സംഘടിപ്പിക്കുന്നതില്‍ എല്ലാ പുരുഷന്മാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് മേനക വേദിയില്‍ സംസാരിച്ച് തുടങ്ങിയത്.
‘എല്ലാ സ്ത്രീകളും നവര്തനങ്ങളാണ്. നവരത്നങ്ങള്‍ പതിച്ച സ്വര്‍ണം ഇടുമ്പോള്‍ തന്നെ നല്ല ഭംഗിയാണ്, എല്ലാ പുരുഷന്മാരും സ്വര്‍ണങ്ങളാണ്, സ്ത്രീകള്‍ നവരത്നങ്ങളും. ആ ഒരു ഭംഗി ഒരിക്കലും മാറില്ല.
സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ അതില്‍ ഡ്രൈവറായിട്ടെങ്കിലും ഒരു പുരുഷന്‍ വേണം. അല്ലെങ്കില്‍ ശരിയാവില്ല. നമ്മള്‍ സ്ത്രീകള്‍ക്ക് വേണ്ടിയാണ് ഇടവേള ബാബു വിവാഹം പോലും കഴിക്കാതെ നില്‍ക്കുന്നത്. അല്ലെങ്കില്‍ എന്തിനാ മേനകയോടും ശ്വേതയോടുമൊക്കെ സംസാരിക്കുന്നെ എന്ന് ചോദിക്കാന്‍ ആളുണ്ടാവുമായിരുന്നു,’ മേനക പറഞ്ഞു.