27.4 C
Kottayam
Friday, May 10, 2024

ലോക്ക് ഡൗണ്‍ അവസാനിച്ചാലും ഒരുവര്‍ഷത്തേക്ക് സ്വകാര്യ ബസുകള്‍ ഓടില്ല; കാരണം ഇതാണ്

Must read

തിരുവനന്തപുരം: ലോക്ഡൗണ്‍ തീര്‍ന്നാലും ഒരു വര്‍ഷത്തേക്ക് സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ലെന്ന് ബസുടമകള്‍. ഒരു സീറ്റില്‍ ഒരാള്‍ മാത്രമെന്ന നിബന്ധന കനത്ത നഷ്ടമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി തൊണ്ണൂറ് ശതമാനം ഉടമകളും ഒരുവര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ അപേക്ഷ നല്‍കി.

അതേസമയം, പ്രശ്‌നം ഗൗരവമുള്ളതെങ്കിലും ഉടമകള്‍ തീരുമാനത്തില്‍ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു.

കുറഞ്ഞത് രണ്ട് മാസമെങ്കിലും സര്‍വീസ് നടത്താതിരുന്നെങ്കില്‍ മാത്രമെ ഇന്‍ഷൂറന്‍സിലും നികുതിയിലും ബസുകള്‍ക്ക് ഇളവ് ലഭിക്കൂ എന്നതും സ്റ്റോപ്പേജിന് അപേക്ഷ നല്‍കാന്‍ കാരണമാണ്.

സംസ്ഥാനത്ത് ആകെയുള്ള 12600 സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവച്ചിട്ട് ഒരുമാസം കഴിഞ്ഞു. ഇതില്‍ 12000 ബസുകള്‍ ലോക്ഡൗണ്‍ തീര്‍ന്നാലും സര്‍വീസ് പുനരാരംഭിക്കില്ലയെന്നാണ് ബസുടമകള്‍ പറയുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week