കോട്ടയം: കോട്ടയത്ത് പ്രായപൂര്‍ത്തിയാവുമ്പോള്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പുനല്‍കി 13 കാരിയെ സ്ഥിരമായി പീഡിപ്പിച്ചുവന്ന 22 കാരന്‍ അറസ്റ്റില്‍. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ നാടുവിടാനുള്ള ഒരുക്കത്തിനിടെയാണ് മരങ്ങാട്ടുപിള്ളി പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വാഗമണ്‍ കുരിശുമല വഴിക്കടവ് മുതിരക്കാലായില്‍ വീട്ടില്‍ ജോബിനാണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. വീട്ടില്‍ ആരുമില്ലാത്ത സമയങ്ങളിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവന്നത്.
ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചുവെങ്കിലും കൊവിഡ് മൂലം ആശുപത്രിയില്‍ പോവാന്‍ സാധിച്ചില്ല. ഇതോടെയാണ് വീട്ടുകാര്‍ മകള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News