‘പായസം കഴിച്ചതിന് ശേഷം കാണാന്‍ ചെറിയ മാറ്റമുണ്ടായേക്കാം’ വീണ്ടും വര്‍ക്കൗട്ട് ചിത്രവുമായി പൃഥ്വിരാജ്
വെയ്റ്റ് എടുക്കുന്ന വീഡിയോയ്ക്ക് പിന്നാലെ വീണ്ടും വര്‍ക്കൗട്ട് ചിത്രവുമായി പൃഥ്വിരാജ്. ഇന്നലെ താരം പങ്കുവച്ച വെയ്റ്റ് എടുക്കുന്ന വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ചിത്രവുമായി എത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പുതിയ ചിത്രവും വൈറലായി മാറിയിരിക്കുകയാണ്. ചിത്രത്തിന് പൃഥ്വി നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
പായസം കഴിച്ചതിന് ശേഷം കാണാന്‍ ചെറിയ മാറ്റമുണ്ടായേക്കാം എന്നാണ് പൃഥ്വി പറയുന്നത്. ചിത്രത്തിന് കമന്റുമായി താരങ്ങളുമെത്തിയിട്ടുണ്ട്. സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാനും കമന്റ് ചെയ്തിട്ടുണ്ട്. ആട് ജീവിതത്തിനായി നന്നേ മെലിഞ്ഞ പൃഥ്വിരാജ് വീണ്ടും മസില്‍മാനായി മാറിയിരിക്കുകയാണ്.
വെയ്റ്റ് എടുക്കുന്ന വീഡിയോയാണ് പൃഥ്വിരാജ് ഇന്നലെ പങ്കുവച്ചത്. 130 കിലോയാണ് പൃഥ്വിരാജ് ഉയര്‍ത്തുന്നത്. അഞ്ച് പ്രാവശ്യമാണ് പൃഥ്വിരാജ് ഭാരം ഉയര്‍ത്തുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയത്. നേരത്തേയും പൃഥ്വിയുടെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു.
അതേസമയം വിമര്‍ശനങ്ങളും പൃഥ്വിയുടെ വീഡിയോയ്ക്ക് ലഭിക്കുന്നുണ്ട്. ശരിയായ രീതിയിലല്ല പൃഥ്വി ഭാരം ഉയര്‍ത്തുന്നത് എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഈ രിതിയില്‍ എടുത്താല്‍ നടുവിന് കേടാണെന്നും ചിലര്‍ പറയുന്നു. സുരക്ഷാ ബെല്‍റ്റ് ധരിക്കാത്തതിനേയും ചിലര്‍ വിമര്‍ശിക്കുന്നുണ്ട്. പൃഥ്വിയുടെ നില്‍പ്പും വിമര്‍ശിപ്പിക്കപ്പെടുന്നുണ്ട്.
https://www.instagram.com/p/CEf_Lj2AAOy/?utm_source=ig_web_copy_link