32.3 C
Kottayam
Saturday, May 11, 2024

പാലായിൽ ചീട്ടുകളിക്കിടെ വാക്കുതർക്കം; യുവാവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നു

Must read

കോട്ടയം∙ പാലായിൽ ചീട്ടുകളിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിൻ ജോസാ(26)ണ് മരിച്ചത്. പാലാ സ്വദേശി അഭിലാഷാണ് ലിബിനെ കുത്തിയത്. ഒരു സ്ത്രീയടക്കം മൂന്നു പേർക്ക് പരുക്കേറ്റു. 

ഇന്നലെ രാത്രി ഒന്നോടെയാണ് സംഭവമുണ്ടായത്. ബന്ധുവിന്റെ മകന്റെ ആദ്യ കുർബാന ചടങ്ങിനെത്തിയതായിരുന്നു ലിബിനും സുഹൃത്തുക്കളും. ചടങ്ങിനെത്തിയ അഭിലാഷ് എന്നയാളുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

തർക്കത്തിനിടെ അഭിലാഷ് ലിബിനെ കത്രിക ഉപയോഗിച്ച് കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച നിർമല(55) എന്ന സ്ത്രീക്കും ബെന്നിയെന്നയാൾക്കും പരുക്കേറ്റു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week