31.7 C
Kottayam
Sunday, May 12, 2024

ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് മരിച്ചു

Must read

പാലക്കാട്: ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ ഇഴഞ്ഞുകയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു. പാലക്കാട് ഷൊര്‍ണൂര്‍ കുളപ്പുള്ളി തൃപ്പുറ്റ ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഇന്നലെ രാവിലെയാണ് പോസ്റ്റിന് മുകളില്‍ പാമ്പിനെ കണ്ടത്. നാട്ടുകാര്‍ അറിയിച്ചത് അനുസരിച്ചെത്തിയ കെഎസ്ഇബി അധികൃതര്‍ പരിശോധിച്ച് പാമ്പ് ഷോക്കേറ്റ് ചത്തതാണെന്ന് ഉറപ്പാക്കി.

പോസ്റ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പാമ്പിന്റെ ജഡം താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. പിന്നീട് വനം വകുപ്പ് ഉദ്യോസ്ഥരെ എത്തിച്ചാണ് പാമ്പിനെ താഴെയിറക്കിയത്. പാമ്പിന്റെ ജഡം വനം വകുപ്പ് അധികൃതര്‍ പോസ്റ്റ് മോര്‍ട്ടത്തിന് വിധേയമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week