30.6 C
Kottayam
Tuesday, April 30, 2024

പ്രാര്‍ത്ഥന നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വെച്ച് വൈദികന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തു; വെളിപ്പെടുത്തലുകളുമായി പെണ്‍കുട്ടികള്‍

Must read

വാഷിംഗ്ടണ്‍: അള്‍ത്താര ബാലികമാരെ ലൈംഗികമായി പീഡിപ്പിച്ച കത്തോലിക്ക വൈദികന് 45 വര്‍ഷത്തെ ശിക്ഷ വിധിച്ച് അമേരിക്കന്‍ കോടതി. 47കാരനായ ഉര്‍ബാനോ വാസ്‌ക്വസ് എന്ന വൈദികനെതിരെയാണ് കോടതി നടപടി. വൈദിക വേഷമണിഞ്ഞ് ചെകുത്താനായാണ് ഇയാള്‍ പെരുമാറിയതെന്ന് കോടതി നിരീക്ഷിച്ചു. 2015-16 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം. ഒമ്പത് മുതല്‍ പതിമൂന്ന് വയസുവരെയുള്ള ബാലികമാരെയാണ് പ്രതി പീഡിപ്പിച്ചത്.

നന്നായി പെരുമാറിയിരുന്ന വൈദികനെ രക്ഷിതാക്കള്‍ക്ക് വിശ്വാസമായിരുന്നു. ഈ വിശ്വാസം മുതലാക്കിയായിരിന്നു വൈദികന്റെ ക്രൂരത. സംഭവം പുറത്ത് പറയരുതെന്നും പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്നും വൈദികന്‍ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി. ഒമ്പത് ദിവസം നടന്ന വിചാരണയ്ക്ക് ഒടുവില്‍ രണ്ട് പെണ്‍കുട്ടികള്‍ വൈദികനെതിരെ മൊഴി നല്‍കി.

ആരോപണം ഉയര്‍ന്നതോടെ വൈദികന്റെ നേതൃത്വത്തില്‍ പെണ്‍കുട്ടികളെയും അവരുടെ കുടുംബങ്ങളേയും ഒറ്റപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നിരുന്നു. തന്റെ ഇളയ സഹോദരന്‍ മുറിയ്ക്ക് വെളിയില്‍ നില്‍ക്കുമ്പോള്‍ പോലും വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് പെണ്‍കുട്ടികകള്‍ മൊഴി നല്‍കിയിരുന്നു. സംഭവം അതീവ ഗുരുതരമാണെന്ന് കോടതി കണ്ടത്തുകയായിരുന്നു. മറ്റുള്ള വൈദികരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടക്കുമ്പോള്‍ അള്‍ത്താരയ്ക്ക് പിന്നില്‍ വെച്ച് വൈദികന്‍ പെണ്‍കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്ന് അന്വേഷണസംഘം കണ്ടെത്തി. എന്നാല്‍ സഭാ അധികൃതര്‍ വൈദികനെതിരെ കണ്ണടച്ചു. വൈദീകനെ പിന്തുണച്ച് നിരവധി വിശ്വാസികളും രംഗത്ത് വന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week