പെണ്‍കുട്ടീ, നീ നിന്റെ ജീവിതം ജീവിക്കൂ; വീഡിയോ പങ്കുവെച്ച് പൂര്‍ണിമ
ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറസാന്നിദ്ധ്യമാണ് നടി പൂര്‍ണ്ണിമ. 17 വര്‍ഷങ്ങള്‍ക്കിപ്പുറം വൈറസിലൂടെ അഭിനയത്തിലേക്ക് പൂര്‍ണ്ണിമ തിരിച്ചെത്തിയപ്പോള്‍ ആ ദൈര്‍ഘ്യം ഒരു പക്ഷെ മലയാളി തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. ടെലിവിഷന്‍ ഷോകളിലൂടെയും തന്റെ ഡിസൈനിംഗ് സംരംഭത്തിലൂടെയും താരം എന്നും നമുക്കു മുന്നിലുണ്ടായിരുന്നു.
കുടുംബത്തിന് നല്‍കുന്ന പ്രാധാന്യമാണ് വിവാഹ ശേഷം പൂര്‍ണ്ണിമ സിനിമയില്‍ നിന്നും ഏറെനാളത്തേക്ക് വിട്ടുനില്‍ക്കാന്‍ കാരണം. താരം ഇടക്കിടെ പങ്കുവെക്കുന്ന ചിത്രങ്ങളില്‍ നിന്നും എത്രമാത്രം കുടുംബത്തിന് പ്രാധാന്യം നല്‍കുന്നു എന്നു വ്യക്തമാകും. അടുത്തിടെ കുടുംബത്തോടെപ്പം നടത്തിയ ഗോവന്‍ യാത്രയുടെ ചിത്രങ്ങളും വിഡിയോസും സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
പെണ്‍കുട്ടീ, നീ നിന്റെ ജീവിതം ജീവിക്കൂ എന്ന അടിക്കുറിപ്പോടെ താരം പങ്കുവെച്ച വിഡിയോ കാണാം.
https://www.instagram.com/p/CJ3HHcPHTee/?utm_source=ig_web_copy_link