കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 19 കാരിയായ വിദ്യാര്‍ഥിനിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. എളങ്കുന്നപ്പുഴ വളപ്പ് തൈപ്പറമ്പില്‍ ജസ്റ്റിന്‍ ജോസി (22)നെ ആണ് ഞാറയ്ക്കല്‍ പോലീസ് അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച പകല്‍ നായരമ്പലം കുടുങ്ങാശേരിയിലായിരുന്നു കേസിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതിനെ തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി ആക്രമിച്ചത്. പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണും തകര്‍ത്തു.
മുഖത്ത് അടിക്കുകയും ശരീത്തില്‍ ചവിട്ടുകയും ചെയ്‌തെന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ പ്രതി അറസ്റ്റിലായത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News