KeralaNews

‘സെക്സിനു പോകണം ‘ ഇ പാസ് അപേക്ഷ കണ്ട് ഞെട്ടി പോലീസുകാർ ; കണ്ണൂരിൽ യുവാവ് പിടിയില്‍

ക​ണ്ണൂ​ര്‍: വീ​ടി​നു പു​റ​ത്തി​റ​ങ്ങാ​ന്‍ പോ​ലീ​സ് വെ​ബ്സൈ​റ്റി​ലൂ​ടെ ആ​യി​ര​ക്ക​ണ​ക്കി​നു അ​പേ​ക്ഷ​ക​ളാ​ണ് സംസ്ഥാനത്ത് ഒ​ഴു​കി​യെ​ത്തു​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു ഇ-​പാ​സി​ന് അ​പേ​ക്ഷ​യി​ലെ ആ​വ​ശ്യം ക​ണ്ട പോ​ലീ​സ് ഞെ​ട്ടി. ക​ണ്ണൂ​ര്‍ ഇ​രി​ണാ​വ് സ്വ​ദേ​ശി​യു​ടെ വി​ചി​ത്ര​മാ​യ അ​പേ​ക്ഷ ക​ണ്ടാ​ണ് പോ​ലീ​സ് ഞെ​ട്ടി​യ​ത്. ക​ണ്ണൂ​രി​ലു​ള്ള ഒ​രു സ്ഥ​ല​ത്തു വൈ​കു​ന്നേ​രം സെ​ക്സി​ന് പോ​ക​ണം എ​ന്നാ​യി​രു​ന്നു അ​പേ​ക്ഷ​ക​ന്‍റെ ആ​വ​ശ്യം. അ​പേ​ക്ഷ വാ​യി​ച്ചു ഞെ​ട്ടി​യ പോ​ലീ​സ് വി​വ​രം എ​എ​സ്പി​ക്കു കൈ​മാ​റി. ക​ക്ഷി​യെ കൈ​യോ​ടെ പൊ​ക്കാ​ന്‍ വ​ള​പ​ട്ട​ണം പോ​ലീ​സി​നു നി​ര്‍​ദേ​ശവും ന​ല്‍​കി.

തു​ട​ര്‍​ന്നു പോ​ലീ​സ് ആ​ളെ ക​ണ്ടെ​ത്തി ക​ണ്ണൂ​ര്‍ എ​സ്പി ഓ​ഫീ​സി​ലെ​ത്തി​ച്ചു. ക​ക്ഷി​യെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ചി​രി​ച്ചു തുടങ്ങിയത്. “സി​ക്സ് ഒ ​ക്ലോ​ക്കി​ന് ‘പു​റ​ത്തി​റ​ങ്ങ​ണം എ​ന്നാ​ണ് ക​ക്ഷി എ​ഴു​താ​ന്‍ ആ​ഗ്ര​ഹി​ച്ച​ത്. എ​ന്നാ​ല്‍, എ​ഴു​തി വ​ന്ന​പ്പോ​ള്‍ സി​ക്സ് സെ​ക്സ് ആ​യ​താ​ണ്. എ​ഴു​തി​യ​തി​ലു​ള്ള തെ​റ്റ് ആ​ള്‍ മ​ന​സി​ലാ​ക്കാ​തെ​യാ​ണ് അ​പേ​ക്ഷ അ​യ​ച്ച​ത്.

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ആരംഭിച്ച പശ്ചാത്തലത്തില്‍ അത്യാവശ്യ യാത്രകള്‍ക്ക് പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം ശനിയാഴ്ചയാണ് ആരംഭിച്ചത്. https://pass.bsafe.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ പാസിന് അപേക്ഷിക്കാം. അവശ്യസര്‍വ്വീസ് വിഭാഗത്തിലെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും വീട്ടുജോലിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്കുമാണ് ഓണ്‍ലൈനായി അപേക്ഷിക്കാവുന്നത്. ഇവര്‍ക്കുവേണ്ടി ഇവരുടെ തൊഴില്‍ദായകര്‍ക്കും അപേക്ഷിക്കാം. യാത്രാനുമതി കിട്ടിയാല്‍ ഈ വെബ്‌സൈറ്റില്‍ നിന്നു തന്നെ പാസ് ഡൗണ്‍ലോഡ് ചെയ്യാം.

പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശം എന്നിവ ഓണ്‍ലൈനില്‍ പാസിനായി അപേക്ഷിക്കുമ്പോള്‍ നല്‍കണം. ഇത് പരിശോധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ചാണ് യാത്രാനുമതി നല്‍കുക. അനുമതി ലഭിക്കുന്ന മുറയ്ക്ക് അപേക്ഷകന്റെ ഫോണിലേക്ക് വണ്‍ ടൈം പാസ്വേര്‍ഡ് (ഒടിപി) വരും. പിന്നീട് അനുമതി പത്രം ഫോണില്‍ ലഭ്യമാകും. ഇത് ഉപയോഗിച്ച് മാത്രമായിരിക്കും യാത്ര ചെയ്യാന്‍ സാധിക്കു

അടിയന്തര യാത്ര ആവശ്യമുള്ള പൊതുജനങ്ങള്‍ക്കും പാസിന് അപേക്ഷ നല്‍കാം. മരണം, ആശുപത്രി, അടുത്ത ബന്ധുവിന്റെ വിവാഹം എന്നിങ്ങനെ ഉള്ള ഒഴിവാക്കാനാവാത്ത ആവശ്യത്തിന് മാത്രമാണ് പാസ് അനുവദിക്കുക.

ജില്ലവിട്ട് യാത്ര ചെയ്യുന്നത് പൊതുവെ അനുവദിക്കില്ല. അടുത്ത ബന്ധുവിന്റെ മരണം, വിവാഹം, വളരെ അടുത്ത ബന്ധുവായ രോഗിയെ സന്ദര്‍ശിക്കല്‍, ഒരു രോഗിയെ ചികില്‍സാ ആവശ്യത്തിനായി മറ്റൊരിടത്തേയ്ക്ക് കൊണ്ടുപോകല്‍ മുതലായ കാര്യങ്ങള്‍ക്ക് മാത്രമേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. പോലീസ് പാസിനോടൊപ്പം തിരിച്ചറിയല്‍ കാര്‍ഡ് കൂടി കരുതേണ്ടതാണ്. വാക്‌സിനേഷന് പോകുന്നവര്‍ക്കും അത്യാവശ്യസാധനങ്ങള്‍ വാങ്ങാനായി തൊട്ടടുത്തുളള കടകളില്‍ പോകുന്നവര്‍ക്കും സത്യവാങ്മൂലം മതി. അതിന്റെ മാതൃകയും ഈ വെബ്‌സൈറ്റില്‍ ലഭിക്കും. ഈ മാതൃകയില്‍ വെളളപേപ്പറില്‍ സത്യവാങ്മൂലം തയ്യാറാക്കി യാത്ര ചെയ്യാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker