ചണ്ഡിഗഡ്: ഹരിയാനയില്‍ പോലീസും കര്‍ഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിവധിപ്പേര്‍ക്ക് പരിക്കേറ്റു. ഹരിയാനയിലെ ഹാന്‍സിയില്‍ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കോവിഡ് ആശുപത്രിയുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം.
കേന്ദ്ര കാര്‍ഷിക നയത്തിനെതിരേ സമരം നടത്തുന്ന കര്‍ഷകര്‍ മുഖ്യമന്ത്രിയെ തടയാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്. സമരക്കാര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകവും ലാത്തിച്ചാര്‍ജും നടത്തി.
പ്രതിഷേധ സമരത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. പരിക്കേറ്റവരെ ഹരിയാനയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കര്‍ഷകര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പ്രതിഷേധം നടത്തിയതിനാലാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്ന് ഹരിയാന പോലീസ് വിശദീകരണം നല്‍കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News