കൊച്ചി: കൊവിഡ് രോഗിയായ പോക്സോ കേസ് പ്രതി നഴ്സിന്റെ മൊബൈണ്‍ ഫോണുമായി മുങ്ങി. നെടുമ്പാശേരിയില്‍ കൊവിഡ് പോസിറ്റീവായി ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററില്‍ കഴിയുകയായിരുന്നു ഇയാള്‍. പീഡനക്കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്നതിനിടെയാണ് കുട്ടമ്പുഴ, മാമലക്കണ്ടം പാറയ്ക്കല്‍ വീട്ടില്‍ മുത്തുരാമകൃഷണന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുമ്പാശേരി സിയാല്‍ സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടമ്പുഴ പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ക്കെതിരെ പോക്സോ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രക്ഷപെടുന്ന സമയത്ത് കാവി മുണ്ടും ചുവന്ന ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. സംഭവത്തില്‍ അങ്കമാലി പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News