29.5 C
Kottayam
Monday, June 3, 2024

സസ്പെൻഷനിലായിരുന്ന പി വിജയന് പൊലീസ് അക്കാദമി ഡയറക്ടറായി സ്ഥാനക്കയറ്റം

Must read

തിരുവനന്തപുരം: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ച് സസ്പെൻഷൻ നേരിട്ട ഐജി പി വിജയൻ ഐപിഎസിന് എഡിജിപിയായി സ്ഥാനക്കയറ്റം. വിജയനെ പൊലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. അഞ്ചു മാസം നീണ്ട സസ്പെൻഷൻ കഴിഞ്ഞ വർഷം നവംബറിൽ റദ്ദാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിറക്കിയിരുന്നു.

എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്നാരോപിച്ചു മേയ് 18നാണ് പി വിജയനെ സസ്പെൻഡ് ചെയ്തത്. എഡിജിപി എംആർ അജിത് കുമാറിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിശദീകരണം പോലും ചോദിക്കാതെയായിരുന്നു സസ്പെൻഷൻ നടപടി. ഇതേ തുടർന്ന് ആരോപണം നിഷേധിച്ചു വിജയൻ സർക്കാരിന് മറുപടി നൽകിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week