28.4 C
Kottayam
Tuesday, April 30, 2024

ട്രെൻഡിനൊപ്പം പായുന്നവർ സൂക്ഷിയ്ക്കുക ഫോട്ടോ ലാബ് ഡൗണ്‍ലോഡ് ചെയ്തവരുടെ കൂട്ടത്തില്‍ നിങ്ങളുണ്ടോ? എങ്കില്‍ പണിവരുന്നുണ്ട്, സൂക്ഷിച്ചോളൂ

Must read

തിരുവനന്തപുരം: ആപ്പില്‍ മുഖം മിനുക്കി ഹോളിവുഡ് നായകനെയും നായികയെയും പോലെയാവാൻ എന്തെളുപ്പം. രാജകുമാരനോ രാജകുമാരിയോ കുതിരപ്പുറത്തു വരുന്നതുപോലെ നിങ്ങള്‍ക്കാവണോ, അതും റെഡി.

അടുത്തിടെ തരംഗമായ ഫോട്ടോ ലാബ് എന്ന ആപ്ലിക്കേഷന് ഇതിനൊക്കെ നിമിഷങ്ങള്‍ മതി. പക്ഷേ, നിര്‍മ്മിതബുദ്ധിയുടെ പുതിയ സാദ്ധ്യത ഉപയോഗിക്കുന്ന ഇത്തരം ആപ്പുകളില്‍ ‘മുഖം വച്ചുകൊടുക്കുന്നവര്‍’ അപകടക്കെണിയിലാണ്.

സിനിമാ നടന്മാരടക്കം പോസ്റ്റ് ചെയ്ത ഫോട്ടോലാബ് ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലാണ്. പ്ലേസ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്ത് ആപ്പില്‍ ഫോട്ടോ അപ്‌ലോഡ് ചെയ്ത് ഫില്‍റ്ററുകള്‍ മാറ്റിയാല്‍ രൂപവും ഭാവവും മാറും. ഡൗണ്‍ലോള്‍ഡ് ചെയ്യുമ്ബോള്‍ കാണിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും വായിക്കാതെയാണ് പലരും ഇത്തരത്തിലുള്ള ആപ്പുകളില്‍ അഭിരമിക്കുന്നത്.സ്വകാര്യ വിവരങ്ങളടക്കം ഉപഭോക്താവിന്റെ സമ്മതത്തോടെ ആപ്പ് പിടിച്ചെടുക്കുന്നതാണ് അപകടം.

അടുത്തിടെ സംസ്ഥാനത്ത് ടെക്ക് സ്റ്റാര്‍ട്ടപ്പിന് സ്‌പോണ്‍സറെ തിരഞ്ഞപ്പോള്‍ യുവസംരംഭകനോട് ഒരു കമ്ബനിയുടെ സി.ഇ.ഒ ആവശ്യപ്പെട്ടത് 15 ലക്ഷം പേരുടെ വിവരങ്ങളാണ്. ഫോട്ടോലാബിലൂടെ നടക്കുന്നതും വിവരച്ചോര്‍ച്ചയാണ്. പേര്, മെയില്‍ അഡ്രസ്, ഫോട്ടോ തുടങ്ങിയ വ്യക്തിവിവരങ്ങള്‍ ആപ്പില്‍ സൂക്ഷിക്കും. തുടര്‍ന്ന് കോര്‍പറേറ്റ് കമ്ബികള്‍ക്കടക്കം വലിയ വിലയ്ക്ക് കൈമാറും.

നമ്മുടെ ഇഷ്ടനിറം, വസ്ത്രം, സിനിമ തുടങ്ങിയവ മനസിലാക്കി അതിനനുസരിച്ച്‌ സമൂഹമാദ്ധ്യമങ്ങളില്‍ സൗന്ദര്യവര്‍ദ്ധന ഉത്പന്നങ്ങളുടെ പരസ്യങ്ങളെ പ്രത്യക്ഷപ്പെടുത്തും. ആപ്പ് ഫോണില്‍ നിന്ന് കളയുമ്ബോഴേക്ക് വിവരം പലകൈ മറിഞ്ഞിരിക്കും. മുമ്ബ് തരംഗമായിരുന്നു ഫേസ് എഡിറ്റര്‍, പ്രിസ്‌മ, റെമിനി എന്നീ ആപ്പുകളിലും മുഖത്തിന്റെ ഘടനയില്‍ മാറ്റാമായിരുന്നെങ്കിലും കൃത്യത കുറവായിരുന്നു. ഫോട്ടോ ലാബില്‍ ശരീരഘടന ഉള്‍പ്പെടെ രാജകീയമാക്കാം.

കുരുക്കുകള്‍ ഇങ്ങനെ

സ്ത്രീകളുടെയും കുട്ടികളുടെയും നഗ്നചിത്രമുപയോഗിച്ച്‌ ഭീഷണിപ്പെടുത്തല്‍

 വ്യാജ പാസ്‌പോര്‍ട്ട്, ആധാര്‍ എന്നിവ നിര്‍മ്മിച്ചുള്ള ആള്‍മാറാട്ടം

 സമൂഹമാദ്ധ്യമങ്ങളിലെ പാസ്‌വേഡുള്‍പ്പെടെ ഹാക്ക് ചെയ്യല്‍

 ഫോണില്‍ വേഗത്തില്‍ വൈറസ് കടത്തിവിടാം

ഫോട്ടോ ലാബ്?

 അമേരിക്കൻ കമ്ബനിയായ ലൈൻറോക്ക് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് പുറത്തിറക്കിത്

 ലോകത്താകെ 10 കോടി ഡൗണ്‍ലോഡ്

 850ലേറെ ഫില്‍റ്ററുകള്‍

‘ദിവസേന നൂറുകണക്കിന് ആപ്പുക്കളിറങ്ങുന്നുണ്ട്. ട്രെൻഡിനൊപ്പം പായുമ്ബോള്‍ പലരും സുരക്ഷയെപ്പറ്റി ചിന്തിക്കാറില്ല. സൈബര്‍ ഇടങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം”.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week