28.4 C
Kottayam
Saturday, June 6, 2026

രജനിയ്ക്ക് പത്താം സ്ഥാനം! ഇന്ത്യന്‍ നായകന്മാരുടെ ജനപ്രീതിയില്‍ ഷാരൂഖിനെയും മറികടന്ന് ഒന്നാമത് മറ്റൊരു തെന്നിന്ത്യന്‍ താരം

Must read

മുംബൈ:വാണിജ്യപരതയുടേതായ നോട്ടത്തില്‍ ഇന്ത്യന്‍ സിനിമയെന്നാല്‍ ഒരുകാലത്ത് ബോളിവുഡ് ആയിരുന്നു. എന്നാല്‍ ഇന്നത് മാറി. ബജറ്റിലും കളക്ഷനിലും ബോളിവുഡിലെ വെല്ലുന്ന വിജയങ്ങള്‍ ഇന്ന് തെന്നിന്ത്യന്‍ സിനിമകള്‍ സ്വന്തമാക്കിയിട്ടുണ്ട്.

ഒടിടി പ്ലാറ്റ്ഫോമുകള്‍ ജനപ്രീതി നേടിയതോടെ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് സിനിമകള്‍ ഇന്ന് ആസ്വദിക്കപ്പെടുകയും ചെയ്യുന്നു. താരങ്ങളുടെ ജനപ്രീതിയിലും അത് പ്രതിഫലിക്കുന്നുണ്ട്. പലപ്പോഴും പോപ്പുലാരിറ്റി ലിസ്റ്റുകളില്‍ ബോളിവുഡ് താരങ്ങളേക്കാള്‍ മുന്നിലെത്താറുണ്ട് തെന്നിന്ത്യന്‍ താരങ്ങള്‍. ഇപ്പോഴിതാ പുതിയൊരു ലിസ്റ്റും അങ്ങനെ തന്നെയാണ്.

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിലാണ് ബോളിവുഡ് താരങ്ങളേക്കാള്‍ തെന്നിന്ത്യന്‍ താരങ്ങള്‍ ഇടംപിടിച്ചിരിക്കുന്നത്. ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന പത്ത് ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ ബോളിവുഡില്‍ നിന്ന് ആകെ മൂന്ന് പേരേ ഉള്ളൂ! ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും അക്ഷയ് കുമാറുമൊക്കെയുള്ള ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് വിജയ് ആണ്. രണ്ടാമത് ഷാരൂഖ് ഖാന്‍. മൂന്നാം സ്ഥാനത്ത് പ്രഭാസ്. ഓഗസ്റ്റ് മാസത്തിലെ കണക്കാണ് ഓര്‍മാക്സ് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യന്‍ സിനിമയിലെ 10 ജനപ്രിയ താരങ്ങള്‍

- Advertisement -

1. വിജയ്

- Advertisement -

2. ഷാരൂഖ് ഖാന്‍

3. പ്രഭാസ്

4. അക്ഷയ് കുമാര്‍

- Advertisement -

5. അജിത്ത് കുമാര്‍

6. സല്‍മാന്‍ ഖാന്‍

7. ജൂനിയര്‍ എന്‍ടിആര്‍

8. അല്ലു അര്‍ജുന്‍

9. രാം ചരണ്‍

10. രജനികാന്ത്

ലിയോ ആണ് വിജയിയുടെ അടുത്ത റിലീസ്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒരുമിക്കുന്ന ചിത്രം വിക്രം നേടിയ വന്‍ വിജയത്തിന് ശേഷം ലോകേഷിന്‍റെ സംവിധാനത്തിലെത്തുന്ന ചിത്രവുമാണ്. ഇക്കാരണങ്ങളാല്‍ തന്നെ കോളിവുഡില്‍ നിന്ന് വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഹൈപ്പില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ചിത്രവുമാണ് ഇത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുപി പോലീസിന് കൂറ് ഭരണഘടനയോടല്ല, രാഷ്ട്രീയ നേതൃത്വത്തോട്; രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ഉത്തർപ്രദേശ് പോലീസിനെതിരെ രൂക്ഷ വിമർശനമുയർത്തി അലഹബാദ് ഹൈക്കോടതി. യുപിയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് ഭരണഘടനയോടല്ല കൂറെന്നും രാഷ്ട്രീയ മേലാളന്മാരെ തൃപ്തിപ്പെടുത്താൻ വേണ്ടിയാണ് പ്രവർത്തിക്കുന്നതെന്നും അലഹബാദ് ഹൈക്കോടതി പറഞ്ഞു. ഉത്തർപ്രദേശിലെ രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഫ്യൂഡൽ ചിന്താഗതി,...

ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു

ഇരിട്ടി/മൈസൂരു: കുടകിലെ തിത്തിമത്തിക്കടുത്തുള്ള കൊണനകട്ടെ ഗ്രാമത്തിലെ കാപ്പിത്തോട്ടത്തിൽ ഐ.പി.എസ്. ഉദ്യോഗസ്ഥന്റെ ഭാര്യ ആനയുടെ ചവിട്ടേറ്റ് മരിച്ചു. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥൻ അന്നലമട സുനിൽ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യയാണ് (51) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ...

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

Popular this week