25.5 C
Kottayam
Friday, June 5, 2026

ബിജെപിക്കാരുടെ അതേ പാസ് കിട്ടിയതിലാണ് കെ.മുരളീധരന് പരിഭവം;ജനങ്ങളുടെ യജമാനനല്ല എംപി: വി.മുരളീധരൻ

Must read

തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കെ.മുരളീധരന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞ് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സാഹചര്യമനുസരിച്ച് പ്രസ്താവനകള്‍ മാറ്റി മാറ്റി നടത്തുന്ന ആളാണ് കെ.മുരളീധരനെന്ന് വി.മുരളീധരന്‍ പരിഹസിച്ചു.

‘ദിവസം മുഴുവന്‍ ബിജെപിക്കാരെ കാണുമ്പോഴുണ്ടായ അസ്വസ്ഥതയാണോ അദ്ദേഹത്തെ ഇങ്ങനെയൊക്കെ പറയിപ്പിച്ചതെന്നറിയില്ല. സാഹചര്യമനുസരിച്ച് പ്രസ്താവന നടത്താന്‍ മിടുക്കുള്ളയാളാണ് കെ.മുരളീധരന്‍. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങളെ ഗൗരവത്തിലെടുക്കുന്നില്ല’ കേന്ദ്ര മന്ത്രി പറഞ്ഞു.

ക്ഷണം കിട്ടിയ ആളുകളാണ് വന്ദേഭാരതിന്റെ ഉദ്ഘാടന ഓട്ടത്തില്‍ ഉണ്ടായിരുന്നത്. എംപിമാര്‍ക്കുള്ള അതേ പാസ് ബിജെപിക്കാരുടെ കൈയിലും ഉണ്ടായിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ പരിഭവം. എംപിയെന്ന് പറഞ്ഞാല്‍ ജനങ്ങളുടെ ഭാഗമാണ്. ബിജെപിക്കാര്‍ക്ക് കിട്ടിയ പാസ് പോര, എംപിക്ക് പ്രത്യേക പാസ് വേണം എന്നൊക്കെ പറയുന്നത് ജനാധിപത്യത്തില്‍ ഉണ്ടാവേണ്ട കാര്യമല്ല. ജനങ്ങളുടെ മുതലാളിയും യജമാനനുമല്ല എംപി. സാധാരണക്കാരുടെ കൂടെ യാത്ര ചെയ്യാനാണ് നമ്മളെല്ലാവരും ആഗ്രഹിക്കേണ്ടതെന്നും വി.മുരളീധരന്‍ പറഞ്ഞു.

‘വി.മുരളീധരന് അല്ല സ്വീകരണം നല്‍കിയത്. ട്രെയിനിനെയാണ് സ്വീകരിച്ചത്. എന്റെ മുന്നിലല്ല സെല്‍ഫിയെടുത്തത്, തീവണ്ടിക്ക് മുന്നിലാണ്. തീവണ്ടി സെലിബ്രേറ്റി ആകുന്ന ഒരു സാഹചര്യമാണ് ഇന്നുള്ളത്. ഇത്തരത്തിലുള്ള തീവണ്ടികള്‍ കഴിഞ്ഞ കാലത്തൊന്നും ഇല്ലാത്തപ്പോള്‍ ജനങ്ങള്‍ക്ക് അതിനോട് കൗതുകവും താത്പര്യവുമുണ്ടാകും. കോണ്‍ഗ്രസുകാരോട് വരേണ്ടെന്ന് ആരും പറഞ്ഞിട്ടില്ല’ വി.മുരളീധരന്‍ പറഞ്ഞു.

- Advertisement -

അലൂമിനിയം പട്ടേല്‍ എന്ന് വിളിച്ച ആളെ പിന്നീട് താണുവണങ്ങിയില്ലേ. തനിക്കൊക്കെ ഒറ്റ ആശയവും ഒറ്റ പ്രസ്ഥാനവുമാണ്. അദ്ദേഹത്തിന് കാലത്തിനനുസരിച്ച് പലതും മാറ്റിപറയേണ്ടി വരുമെന്നും കേന്ദ്ര മന്ത്രി പരിഹസിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week