ഉറക്കം വരാത്ത രാത്രികളില്‍ അദ്ദേഹം എനിക്കരികിലുണ്ടാവും, ഈ പ്രിയപ്പെട്ട മനുഷ്യന്റെ ഒരംശം എന്റെ ഉള്ളില്‍ വഹിക്കാന്‍ കഴിഞ്ഞ ഞാന്‍ ഭാഗ്യവതിയാണ്; പേളി മാണി
ജീവിതത്തിലേക്ക് പുതിയ ഒരു അതിഥിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് പേളിയും ശ്രീനിഷും. തങ്ങളുടെ കുടുംബ വിശേഷങ്ങളെല്ലാം ആരാധകരുമായി അവര്‍ നിരന്തരം പങ്കുവയ്ക്കാറുണ്ട്. തങ്ങള്‍ക്ക് കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷ വാര്‍ത്ത അറിയിച്ചതും സോഷ്യല്‍ മീഡിയയിലൂടെയാണ്. ഏറ്റവുമൊടുവില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചും ശ്രീനി തനിയ്ക്ക് ചെയ്തു തരുന്ന കാര്യങ്ങളെ കുറിച്ചും ഒരു വലിയ ലിസ്റ്റും നിരത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് പേളി.
പേളിയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്
‘അദ്ദേഹത്തിന്റെ കൈകളില്‍ ഞാനെന്നും സുരക്ഷിതയാണ്. ഒരു കുഞ്ഞിനെ പോലെ അദ്ദേഹം എന്നും എന്നെ സംരക്ഷിയ്ക്കുന്നു, മാത്രമല്ല ഞാന്‍ സന്തോഷവതിയാണെന്ന് ഉറപ്പാക്കുന്നു. നെഗറ്റീവ് സിനിമകളോ വാര്‍ത്തകളോ കാണാന്‍ അദ്ദേഹം ഒരിക്കലും എന്നെ അനുവദിയ്ക്കില്ല. ഞാനെപ്പോള്‍ തിരിഞ്ഞു നോക്കിയാലും അദ്ദേഹം എന്റെ തൊട്ടു പിറകില്‍ ഉണ്ടാവും. എല്ലാ ദിവസവും ഒരു കുപ്പി വെള്ളം മുഴുവനായും എന്നെ കൊണ്ട് കുടിപ്പിയ്ക്കും.
ഞങ്ങളുടെ ആദ്യത്തെ സ്‌കാനിങ് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. അനിയത്തിപ്രാവ് എന്ന ചിത്രം നൂറാം തവണയും കണ്ട് ഞാന്‍ കരയുമ്പോള്‍ കണ്ണീര്‍ തുടയ്ക്കാനുള്ള ടിഷ്യു അദ്ദേഹം കൈയ്യില്‍ കരുതിയിട്ടുണ്ട്. എന്റെ മരുന്നുകള്‍ കൃത്യ സമയത്ത് കഴിയ്ക്കാന്‍ അദ്ദേഹം ഓര്‍മിപ്പിയ്ക്കും. രാത്രി പതുക്കെ വന്ന് ഞാന്‍ ഉറങ്ങുന്നുണ്ട് എന്ന് അദ്ദേഹം ഉറപ്പ് വരുത്തും. ഞങ്ങളുടെ കുഞ്ഞുമായി അദ്ദേഹം രഹസ്യമായി സംസാരിക്കും.
രാത്രി ഞാന്‍ ഒരു ഗ്ലാസ് പാല്‍ കുടിച്ചു എന്ന കാര്യം അദ്ദേഹം ഉറപ്പ് വരുത്തും. (അതിലെ അവസാനത്തെ തുള്ളി പാലിന് വേണ്ടി അദ്ദേഹം കാത്തിരിയ്ക്കും). വൈകുന്നേരങ്ങളില്‍ അദ്ദേഹം എനിക്കൊപ്പം നടക്കും. ഉറക്കം വരാത്ത രാത്രികളില്‍ അദ്ദേഹം എനിക്കരികിലുണ്ടാവും. എനിക്കിഷ്ടപ്പെട്ട പാട്ടുകള്‍ വച്ച് എന്നെ ഉറക്കും. എല്ലാ രാത്രിയും അദ്ദേഹം എന്റെ വയറില്‍ മോസ്ച്യുറൈസര്‍ തടവും. എന്റെ എല്ലാ തമാശകള്‍ക്കും ചിരിയ്ക്കും. ഞാന്‍ സുന്ദരിയാണെന്ന് ഇടയ്ക്കിടെ ഓര്‍മിപ്പിയ്ക്കും. എനിക്കിഷ്ടമുള്ളതെല്ലാം കഴിക്കാന്‍ സമ്മതിയ്ക്കും. എന്റെ സ്വപ്നങ്ങളെ പിന്തുടരാന്‍ എപ്പോഴും അദ്ദേഹം പറഞ്ഞുകൊണ്ടിരിയ്ക്കും. അങ്ങനെ ഈ ലിസ്റ്റ് നീണ്ടു പോയിക്കൊണ്ടിരിയ്ക്കും…ഹൃദയം തുറന്ന് ഞാന്‍ അദ്ദേഹത്തെ സ്‌നേഹിയ്ക്കുന്നു. ഈ പ്രിയപ്പെട്ട മനുഷ്യന്റെ ഒരംശം എന്റെ ഉള്ളില്‍ വഹിക്കാന്‍ കഴിഞ്ഞ ഞാന്‍ ഭാഗ്യവതിയാണ്. ലവ് യു ശ്രീനി”- പേളി എഴുതി.