കണ്ണൂര്‍: തളിപ്പറമ്പില്‍ പെരുമ്പാമ്പിനെ പിടികൂടി കഴുത്തില്‍ കുരുക്കിട്ട നിലയിലുള്ള ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. ചെറിയ അരീക്കാമല പുഴക്കുളങ്ങര വീട്ടില്‍ ഉമേഷിനെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പെരുമ്പാമ്പിനെ പിടികൂടുകയും കയറുകൊണ്ട് കെട്ടുകയും അത് ചിത്രീകരിച്ച് പ്രചരിപ്പിക്കുകയുമായിരുന്നു.
പെരുമ്പാമ്പിനെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചത് ശ്രദ്ധയില്‍ പെട്ട പരിസ്ഥിതി പ്രവര്‍ത്തകനായ വിജയ് നീലകണ്ഠന്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാള്‍ പെരുമ്പാമ്പിനെ കൊല്ലാതെ സമീപത്തുതന്നെ വിട്ടയച്ചതായി തളിപ്പറമ്പ് റേഞ്ചര്‍ ജയപ്രകാശ് അറിയിച്ചു. പാമ്പിനെ സമീപത്തെ വീട്ടുപറമ്പില്‍ പിന്നീട് കണ്ടിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News