27.1 C
Kottayam
Saturday, April 20, 2024

യാത്രക്കാരോട് മാന്യമായി പെരുമാറണം; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് യോഗ ക്ലാസ്

Must read

തിരുവനന്തപുരം: യാത്രക്കാരോട് മാന്യമായി പെരുമാറാന്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് യോഗ ക്ലാസ്. ജീവനക്കാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കാനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കാനുമാണ് നീക്കം. അടിയന്തര സാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് വൈദ്യസഹായം നല്‍കാനുള്ള പരിശീലനവും നല്‍കുന്നുണ്ട്.

രാവിലെയും വൈകീട്ടുമാണ് യോഗ പരിശീലനം. ഡ്രൈവര്‍മാര്‍ക്ക് മൂന്നുദിവസവും കണ്ടക്ടര്‍മാര്‍ക്ക് രണ്ടുദിവസവുമാണ് പരിശീലനം. വ്യക്തിത്വവികസനം ഉള്‍പ്പെടെ വിവിധമേഖലകളിലെ വിദഗ്ധരാണ് ക്ലാസെടുക്കുന്നത്. ഡ്രൈവര്‍മാര്‍ക്ക് ജോലി ക്രമത്തിനനുസരിച്ചുള്ള ഭക്ഷണരീതിയും പരിശീലിപ്പിക്കും.

മികച്ച ഡ്രൈവിങ് ഉറപ്പാക്കാന്‍ ഡ്രൈവിങ് പരിശീലകരും, റോഡ്സുരക്ഷാ വിദഗ്ധരും ക്ലാസെടുക്കും. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാന്‍ ഉന്നത ഉദ്യോഗസ്ഥരും പരിശീലന വേദിയിലെത്തും. കോവളം അനിമേഷന്‍ സെന്ററിലും, കഴക്കൂട്ടം മരിയാറാണി ട്രെയിനിങ് സെന്ററിലുമാണ് പരിശീലനം നടക്കുന്നത്. ആദ്യബാച്ചിലെ 350 ജീവനക്കാര്‍ക്കാണ് ഇവിടെ പരിശീലനം പുരോഗമിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week