കിടപ്പുമുറിയില്‍ നിന്ന് ശബ്ദം കേട്ട് ഉണര്‍ന്നു നോക്കിയപ്പോള്‍ മൂര്‍ഖന്‍ പാമ്പ്; ഒരു രാത്രി ഉറങ്ങാതിയിരുന്ന് കുടുംബം

പാലക്കാട്: പാലക്കാട് കോപ്പത്തെ വീട്ടിലെ കിടക്കപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പ്. എറയൂര്‍ പയറിങ്കല്‍തൊടി മണികണ്ഠന്റെ വീട്ടിലാണ് രണ്ട് മീറ്റര്‍ നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. രാത്രിയില്‍ പാമ്പിനെ കണ്ടതോടെ പേടിച്ച് ഒരു രാത്രി മുഴുവന്‍ കുടുംബം ഉറങ്ങാതെയിരുന്നു.

കഴിഞ്ഞ ദിവസം രാത്രി രണ്ട് മണിയോടെ മുറിക്കകത്തു നിന്ന് ശബ്ദം കേട്ട് ഉണര്‍ന്ന മണികണ്ഠന്‍ മുറിയില്‍ ചെന്നപ്പോള്‍ കിടക്കപ്പായയില്‍ ചുരുണ്ടുകൂടിയ നിലയില്‍ പാമ്പ് കിടക്കുന്നു. ഇതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ മണികണ്ഠനും കുടുംബവും ഒരു രാത്രി മുഴുവന്‍ ഉറങ്ങാതെ ഭീതിയില്‍ കഴിഞ്ഞു.

നേരം പുലര്‍ന്നു അയല്‍വാസികളെ വിവരം അറിയിച്ചു. ഇവര്‍ അറിയിച്ചതനുസരിച്ചു പുലര്‍ച്ചെ തന്നെ പാമ്പു പിടിത്തക്കാരന്‍ കൈപ്പുറം അബ്ബാസ് എത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു.