മകളെ കാണാനെത്തിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

വെള്ളരിക്കുണ്ട്: മകളെ കാണാനെത്തിയ വൃദ്ധന്‍ കുഴഞ്ഞു വീണ് മരിച്ചു. മേലാണ്ടി പാളയം സ്വദേശി ആദിമൂലം (68) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെ സംഭവം. വീട്ടില്‍ കുഴഞ്ഞു വീണ ആദി മൂലത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.

വള്ളിക്കടവില്‍ രമേശിന്റെ ഭാര്യാ പിതാവാണ് ആദിമൂലം. രണ്ടാഴ്ച മുന്‍പ് ആദിമൂലം ഭാര്യ പങ്കജത്തിനൊപ്പം മകളെ കാണാനായി മകള്‍ പ്രതിഭ താമസിക്കുന്ന മാലോത്തെ വീട്ടില്‍ എത്തിയത്. അതെസമയം വാര്‍ധക്യസഹജമായ അസുഖങ്ങളുള്ള ആളാണ് ആദി മൂലമെന്ന് വീട്ടുകാര്‍ പറഞ്ഞു.

Read Also