InternationalNews

ഓഷ്യൻ ഗേറ്റിനെ മറന്നേക്കൂ… ടൈറ്റനെ മറക്കുക;ഓഷ്യൻഗേറ്റ് സഹസ്ഥാപകന് പുതിയ ലക്ഷ്യം,പ്രഖ്യാപനം

ന്യൂയോര്‍ക്ക്: മഞ്ഞുമലയിൽ ഇടിച്ച് തകർന്ന് മുങ്ങിയ ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങള്‍ കാണാനുള്ള സാഹസിക യാത്രയിലുണ്ടായ ദുരന്തത്തിന്‍റെ ഞെട്ടലിൽ നിന്ന് ലോകം ഇതുവരെ മുക്തമായിട്ടില്ല. ടൈറ്റന്‍ ദുരന്തത്തിന് പിന്നാലെ അമേരിക്കന്‍ കമ്പനിയായ ഓഷ്യന്‍ഗേറ്റ് സാഹസിക യാത്രകള്‍ റദ്ദാക്കിയിരുന്നു. ടൈറ്റാനിക് കാണാനായുള്ള സാഹസിയ വിനോദയാത്രകള്‍ അവസാനിപ്പിക്കുന്നതായാണ് ഓഷ്യന്‍ഗേറ്റ് വ്യക്തമാക്കിയത്.

എന്നാല്‍, ഓഷ്യൻഗേറ്റ് സഹസ്ഥാപകനായ ഗില്ലെർമോ സോൺലൈൻ ഇപ്പോൾ 2050 ഓടെ ശുക്രന്റെ അന്തരീക്ഷത്തിൽ ജീവിക്കാൻ 1,000 മനുഷ്യരെ അയക്കാൻ ലക്ഷ്യമിടുന്ന പുതിയ ദൗത്യത്തിന് തുടക്കം കുറിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ശുക്രനിൽ മനുഷ്യരെ എത്തിക്കുന്ന വലിയ ലക്ഷ്യമാണ് മുന്നിലുള്ളതെന്നും 2050-ഓടെ ഇത് വളരെ ചെയ്യാൻ കഴിയുമെന്ന് കരുതുന്നുവെന്നും ഗില്ലെർമോ സോൺലൈൻ പറഞ്ഞതായി ബിസിനസ് ഇൻസൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

ടൈറ്റൻ അന്തർവാഹിനി തകർന്നുണ്ടായ ദുരന്തം പുതിയ കുതിപ്പ് ലക്ഷ്യമിടുന്ന മനുഷ്യര്‍ക്ക് തടസമാകരുത്. അതേസമയം, ശുക്രനിലേക്ക് മനുഷ്യരെ അയക്കുന്നത് ഓഷ്യൻഗേറ്റിന്‍റെ പദ്ധതിയല്ല. ഗില്ലെർമോ സോൺലൈൻ സ്ഥാപകനും ചെയര്‍മാനുമായ ഹ്യൂമൻസ് ടൂ വീനസ് ആണ് ഈ ദൗത്യത്തിന് പിന്നിലുള്ളത്. 2020ൽ സ്ഥാപിതമായ ഈ കമ്പനി ശുക്രനിൽ സ്ഥിരമായ മനുഷ്യ സാന്നിധ്യം സ്ഥാപിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഓഷ്യൻ ഗേറ്റിനെ മറന്നേക്കൂ… ടൈറ്റനെ മറക്കുക. സ്റ്റോക്ക്ടൺ മറക്കുക. മനുഷ്യൻ ഒരു വലിയ മുന്നേറ്റത്തിന്റെ വക്കിലാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയോട് ഏതാണ്ട് സമാനമായ ഗുരുത്വാകർഷണവും 0 – 50 ഡിഗ്രി സെല്‍ഷ്യസ് എന്ന അനുകൂല താപനിലയും അടക്കമുള്ള കാരണങ്ങളാണ് ശുക്രൻ യാത്രയ്ക്ക് പിന്നിലുള്ളതെന്ന് ഹ്യൂമൻസ് ടൂ വീനസ് വെബ്സൈറ്റ് വ്യക്തമാക്കുന്നു.

ടൈറ്റന്‍ സമുദ്ര പേടകം അപകടത്തില്‍ പെട്ട് സഞ്ചാരികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഓഷ്യന്‍ഗേറ്റ് കമ്പനി സിഇഒയും മരിച്ചതായി സ്ഥിരീകരിച്ചിരുന്നു. ബ്രിട്ടീഷ് ശതകോടീശ്വരനായ ഹാമിഷ് ഹാർഡിങ്, ബ്രിട്ടീഷ് പൗരത്വമുള്ള പാകിസ്താനി അതിസമ്പന്ന വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകൻ സുലൈമാൻ, ഈ കടൽയാത്ര നടത്തുന്ന ഓഷ്യൻഗേറ്റ് കമ്പനിയുടെ സി ഇ ഓ സ്റ്റോക്റ്റൻ റഷ്, ഫ്രഞ്ച് പര്യവേക്ഷകൻ പോൽ ഹെൻറി എന്നിവരാണ് അന്തർവാഹിനിയിലുണ്ടായിരുന്നത്.

ടൈറ്റാനിക് ദുരന്തവും ഇപ്പോഴും അവിടെ തുടരുന്ന അവശിഷ്ടങ്ങളും നിരവധി കഥകൾക്കും കെട്ടുകഥകൾക്കുമെല്ലാം വളക്കൂറുള്ള സ്രോതസാണ്. എന്തായാലും ലോകത്തെ ഞെട്ടിച്ച ആ ദുരന്തം ജൂൺ 18ന് ആയിരുന്നു.  ഓഷൻ ഗേറ്റ് കമ്പനി നിർമിച്ച ടൈറ്റൻ പേടകം തകർന്ന് കമ്പനി സ്ഥാപകൻ ഉൾപ്പെടെ 5 പേരാണ് കൊല്ലപ്പെട്ടത്. പേടകത്തിൽ ഇവർ ഇരുന്ന പ്രഷർ ചേംബറിലുണ്ടായ തകരാർ ഉൾസ്ഫോടനത്തിനു കാരണമായെന്നാണ് നിഗമനം.

 സമുദ്രാന്തര ഗവേഷങ്ങളുടെ സുരക്ഷയിൽ വലിയൊരു മാറ്റം ആവശ്യപ്പെടാനും അധികൃതരുടെ ശ്രദ്ധ ചെല്ലാനും ഇത്തരമൊരു അപകടം കാരണമായി.  എന്തായാലും ടൈറ്റാനിക് അവശിഷ്ടങ്ങളുടെ സന്ദർശനം പോലുള്ള സമുദ്രാന്തര യാത്രകളെല്ലാം അവസാനിപ്പിച്ചിരിക്കുകയാണ് ഓഷൻഗേറ്റ് എക്സ്പെഡിഷൻ കമ്പനി. സമുദ്രോപരിതലത്തിൽനിന്ന് ഏകദേശം 3,800 മീറ്റർ (12,500 അടി) താഴെയാണ് ലോകപ്രശസ്തമായ ടൈറ്റനിക്ക് കപ്പലുള്ളത്. 

സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് കണ്ടെടുത്ത, തകര്‍ന്ന ടൈറ്റന്‍ ജലപേടകത്തിന്റെ അവശിഷ്ടങ്ങള്‍ക്കൊപ്പം ലഭിച്ച യാത്രികരുടെ ശരീരാവശിഷ്ടങ്ങളുടെ ഡിഎൻഎ പരിശോധന യുഎസ് അധികൃതർ നടത്തിയിരുന്നു. സമുദ്രദുരന്തത്തിന്റെ ദുരൂഹത ഇതുവരെ പൂർണമായും അവസാനിച്ചിട്ടില്ല. യുഎസ്, കനേഡിയൻ ഏജൻസികൾ അന്വേഷണത്തിലാണ്. യുകെയുടെയും ഫ്രാൻസിലെയും വിദഗ്ദരുടെയും സഹായം തേടുന്നുണ്ട്. നേതൃത്വം നൽകുന്നത് യുഎസ് കോസ്റ്റ്ഗാർഡാണ്. മറൈൻ ബോർഡ് ഓഫ്  ഇൻവെസ്റ്റിഗേഷൻ ഉയർന്നതലത്തിലുള്ള അന്വേഷമാണ് നടത്തുന്നത്.

അന്വേഷണം ഇപ്പോഴും വസ്തുതകളും തെളിവുകളും ശേഖരിക്കുന്ന ഘട്ടത്തിലാണെന്ന് യുഎസ് കോസ്റ്റ് ഗാർഡിന്റെ വക്താവ് സ്ഥിരീകരിച്ചിരുന്നു, സമുദ്രത്തിന്റെ അടിത്തട്ടിൽ നിന്ന് ലഭിച്ച എല്ലാ തെളിവുകളും അന്വേഷണ ഏജൻസികൾക്കു കൈമാറി. ജൂൺ 28 ന് സെന്റ് ജോൺസ് എന്ന അന്വേഷണ കപ്പലിൽനിന്നു കരയിൽ എത്തിച്ച മുങ്ങിക്കപ്പലിന്റെ ടൈറ്റാനിയം എൻഡ് ക്യാപ്പുകളും മറ്റ് വീണ്ടെടുക്കപ്പെട്ട കഷണങ്ങളും ഇതിൽ ഉൾപ്പെടുന്നു. വസ്തുതാന്വേഷണ ഘട്ടം അവസാനിച്ചാൽ, മറൈൻ ബോർഡ് ഓഫ് ഇൻവെസ്റ്റിഗേഷന്റെ പബ്ലിക് ഹിയറിങുകൾ വിളിക്കാനാരംഭിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker