KeralaNewsUncategorized
ബസ് കയറാന്‍ ഓടുന്നതിനിടെ സാരിയില്‍ ചവിട്ടി വീണ് ഗർഭിണിയായ നഴ്സ് മരിച്ചു
കണ്ണൂർ : ബസില്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണ് ഗര്‍ഭിണിയായ നഴ്‌സ് മരിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രിയിലെ നഴ്സ് ദിവ്യ (26) ആണ് മരിച്ചത്. പേരാവൂർ വാരപ്പിടികയിൽ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം നടന്നത്.
ഭർത്താവിനൊപ്പംമെത്തി കാറിൽ നിന്നിറങ്ങി ബസിന് സമീപത്തേക്ക് ഓടിയെത്തുന്നതിനിടെ സാരിയില്‍ ചവിട്ടി വീഴുകയായിരുന്നു. താഴെ വീണ യുവതിയുടെ ശരീരത്തിലൂടെ വാഹനം കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവ്യ ആറ് മാസം ഗർഭിണിയായിരുന്നു. പെരുന്തോടിയിലെ കുരീക്കാട്ട് മറ്റത്തിൽ വിനുവിന്‍റെ ഭാര്യയാണ് ദിവ്യ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News