28.2 C
Kottayam
Saturday, April 20, 2024

‘ജയിലില്‍ പോകാന്‍ സമയമില്ല’; ഡോ. ഇർഫാനെ ഗുണ്ടയെന്ന് വിളിച്ച ഗവ‍ർണറെയാണ് ആ പേരിട്ട് വിളിക്കേണ്ടതെന്ന് ജയരാജൻ

Must read

ഇടുക്കി: ചരിത്ര പണ്ഡിതനായ ഡോ. ഇർഫാൻ ഹബീബിനെ ഗുണ്ട എന്നു വിളിച്ച ഗവ‍ർണറെയാണ് ആ പേരിട്ട് വിളിക്കേണ്ടതെന്ന് സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എം വി ജയരാജൻ. വീണ്ടും ജയിലിൽ പോകാൻ സമയമില്ലാത്തതിനാലാണ് അത് ചെയ്യാത്തതെന്നും അദ്ദേഹം ഇടുക്കിയിൽ പറഞ്ഞു. നേരത്തെ, മുഖ്യമന്ത്രിയും  ഇർഫാൻ ഹബീബിനെ ഗവര്‍ണര്‍ അപമാനിച്ചുവെന്ന് വിമര്‍ശിച്ചിരുന്നു. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇർഫാൻ ഹബീബ്. അദ്ദേഹത്തെയാണ് ഗവർണർ ഗുണ്ടയെന്ന് വിളിച്ചത്.

കണ്ണൂർ വിസിയെ ഗവർണർ ക്രിമിനലെന്നും വിളിച്ചു. 92 വയസ്സുള്ള ഇർഫാൻ ഹബീബ് തന്നെ വധിക്കാൻ ശ്രമിച്ചുവെന്നാണ് ഗവർണർ പറയുന്നത്. ഇർഫാൻ ഹബീബ് വർഷങ്ങളായി ആർഎസ്എസ് നയങ്ങൾക്ക് എതിരെ പോരാടുന്ന വ്യക്തിയാണ്. ഗോപിനാഥ് രവീന്ദ്രൻ രാജ്യത്തെ മികച്ച ചരിത്രകാരന്മാരിൽ ഒരാളുമാണ്. കാവി വൽക്കരണത്തിന് എതിരെ ഗോപിനാഥ് രവീന്ദ്രൻ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇക്കാരണങ്ങൾ കൊണ്ടാണ് ഇരുവരും ആർഎസ്എസിന്റെ വെറുക്കപെട്ടവരുടെ പട്ടികയിൽ ഇടംപിടിച്ചത്”.

അതാണ് ഗവർണറുടെയും എതിർപ്പിന്റെ കാരണമെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.  ഗവർണർമാരിലൂടെ സംഘർഷം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും കേരളത്തിൽ വികസനത്തെ തടസപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു ‘ബഹുമാന്യനും’ ചേരുകയാണെന്ന് ഗവർണറെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഏത് ‘ബഹുമാന്യൻ’ ചേർന്നാലും പ്രശ്നമില്ല. ഈ ‘ബഹുമാന്യൻ’ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നും പറയുന്നുണ്ട്.

രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ കാണാൻ കഴിയും ഇവിടെ എന്താണ് സ്ഥിതിയെന്ന് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്ര താത്പര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം ഓരോന്നോരോന്നായി കവരുന്നു. സാമ്പത്തികമായി ഞെരുക്കാൻ ശ്രമിക്കുന്നു. ഇതിനോട് യോജിക്കാൻ ആകില്ല. ഇത് ഫെഡറലിസത്തിന് ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week