33.3 C
Kottayam
Friday, April 19, 2024

യൂട്യൂബ് മ്യൂസിക്കിന് ഇനി ഡിസ് ലൈക്കില്ല; പരിഷ്കാരം പുതിയ അപ്ഡേറ്റ് മുതൽ

Must read

മുംബൈ:പുതിയ അപ്ഡേറ്റുമായി വീണ്ടും യൂട്യൂബ് മ്യൂസിക്. ഇത്രയും നാൾ ഉണ്ടായിരുന്ന ഡിസ് ലൈക്ക് ബട്ടൺ പുതിയ അപ്ഡേറ്റ് മുതൽ യൂട്യൂബ് മ്യൂസിക്കിൽ കാണില്ല.  പക്ഷേ ഉപയോക്താക്കളുടെ ഇഷ്ടം പഠിക്കുന്നതിനും മികച്ച നിർദ്ദേശങ്ങളും പ്ലേലിസ്റ്റുകളും കൊണ്ടുവരുന്നതിനും ആവശ്യമായ ലൈക്ക് ബട്ടൺ ഗൂഗിൾ നിലനിർത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

ഇനി മുതൽ പ്ലേ സ്‌ക്രീനിന്റെ മുകളിൽ ഒരു പുതിയ ഓപ്ഷൻ ഉണ്ടാകും. ഒരു ഗാനം എവിടെ നിന്നാണ് പ്ലേ ചെയ്യുന്നതെന്ന് അറിയാൻ  ഈ ഓപ്ഷൻ ഉപയോക്താക്കളെ  സഹായിക്കുമെന്നാണ്  റിപ്പോർട്ടുകൾ പറയുന്നത്. ഇത് ലേഔട്ടിനെ സങ്കീർണ്ണമാക്കുന്നതായി തോന്നിയേക്കാം. എന്നാൽ നിങ്ങളുടെ പാട്ട് ഏത് ആൽബത്തിലുള്ളതാണ്, പ്ലേലിസ്റ്റ് അല്ലെങ്കിൽ ക്യൂവിൽ ഉൾപ്പെടുന്നുവെന്ന് എന്നൊക്കെയറിയാൻ ഇനി എളുപ്പമാകും.

ഡിസ്‌ലൈക്ക് ബട്ടൺ നിലവിലില്ലാത്തതിനാൽ പാട്ടിന്റെ പേരും കലാകാരന്റെ വിശദാംശങ്ങളും ഇടതുവശത്തായി കാണാൻ കഴിയുമെന്നാണ് റിപ്പോർട്ട്. ആർട്ട് വർക്കിന് തീം നൽകാത്തതും വെളുത്ത പശ്ചാത്തലം ലഭിക്കുന്നതുമായ പോസ് ആൻഡ് പ്ലേ ബട്ടണും പുതിയ അപ്ഡേറ്റിലുണ്ട്. 

മുമ്പത്തെ അപ്‌ഡേറ്റിലാണ് യൂട്യൂബിന്റെ ആൻഡ്രോയിഡ് പതിപ്പിന് ക്ലീനർ ലുക്കിംഗ് ലേഔട്ടുള്ള  പ്ലേലിസ്റ്റ് ലഭിച്ചത്. നേരത്തെ ഉപയോക്താക്കൾക്ക് അവരുടെ മിക്സഡ് ഫോർ യൂ പ്ലേ ലിസ്റ്റ് കാണാനുള്ള എളുപ്പവഴി യൂട്യൂബ് മ്യൂസിക്ക് അവതരിപ്പിച്ചിരുന്നു. മിക്സഡ് പ്ലേ ലിസ്റ്റിന്റെ വലതുകോണിലുള്ള മോർ ബട്ടണിൽ ഇത് സംബന്ധിച്ച അപ്ഡേറ്റ് കാണാനാകും.

ചിൽ, ഫോക്കസ്, വർക്കൗട്ട്, എനർജി മൂഡുകൾ എന്നിവയ്ക്കായുള്ള അവരുടെ മിക്സുകൾ ക്ലീൻ ഗ്രിഡ് രീതിയിൽ ഇവിടെ കാണാൻ ഈ ഓപ്ഷൻ ഉപയോക്താക്കളെ സഹായിക്കും.ആൻഡ്രോയിഡ് ടാബ്‌ലെറ്റുകളിൽ ആൽബങ്ങൾ പുനർരൂപകൽപ്പന ചെയ്യുന്നതും യൂട്യൂബ് മ്യൂസിക്കാണ്.സൂപ്പർമിക്‌സ്, മൈ മിക്‌സ് 1-7, നിങ്ങളുടെ ലൈക്കുകൾ, ഡിസ്‌കവർ മിക്‌സ്, റീപ്ലേ മിക്‌സ് എന്നിവ കാണിക്കാൻ മാത്രം ഡിഫോൾട്ട് ഹോം കറൗസൽ ഉപയോഗിക്കുന്നുണ്ട്.

ഒപ്പം പുതിയ റിലീസ് മിക്സുകളും ഇതിലുണ്ടാകും.യൂട്യൂബ് മ്യൂസിക് ആൻഡ്രോയിഡ് 12 മീഡിയ ശുപാർശകൾ ഫീച്ചറിനുള്ള സപ്പോർട്ട് ലഭ്യമാക്കാൻ തുടങ്ങിയിരുന്നു.  അപ്‌ഡേറ്റ് അനുസരിച്ച് ഉപയോക്താക്കൾക്ക് കോം‌പാക്റ്റ് കാർഡിൽ അടുത്തിടെ പ്ലേ ചെയ്‌ത മൂന്ന് ട്രാക്കുകളും കാണാൻ കഴിയും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week