27.6 C
Kottayam
Sunday, April 28, 2024

പൗരത്വഭേദഗതി നിയമത്തിനെതിരെ നിയമസഭ പ്രമേയം പാസാക്കും,പ്രത്യേക നിയമസഭാ യോഗം ഇന്ന്

Must read

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും. വിഷയം ചര്‍ച്ച ചെയ്യാനായി പ്രത്യേക നിയമസഭായോഗം ഇന്ന് ചേരും. കേന്ദ്രവിജ്ഞപാനം ഇറക്കുന്നത് തടയണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടണമെന്ന യുഡിഎഫിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കില്ല. ഇന്ത്യയില്‍ ആദ്യമായാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഒരു നിയമസഭ പ്രമേയം ചര്‍ച്ച ചെയ്യുന്നത്.

സര്‍വകക്ഷിയോഗത്തിലെ തീരുമാനപ്രകാരമാണ് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്തിന്റെ പൊതുവികാരം കേന്ദ്രത്തെ അറിയിക്കണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. നിയമഭേദഗതി പിന്‍വലിക്കണമെന്ന പ്രമേയമാണ് സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവരുന്നത്.

അതേസമയം, കേന്ദ്രവിജ്ഞാപനം ഇറക്കരുത് തടയണമെന്നാവശ്യപ്പെടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. ഇക്കാര്യം കാണിച്ച് പ്രതിപക്ഷനേതാവും വി ഡി സതീശന്‍ എം എല്‍ എയും സ്പീക്കര്‍ക്ക് കത്ത് നല്‍കി. ഇക്കാര്യം പ്രായോഗികമാണോയെന്ന് സര്‍ക്കാരിന്റെ സംശയം.

പ്രമേയം പാസാക്കുള്ള തീരുമാനത്തിനെതിരെ രാഷ്ട്രപതിയെ സമീപിക്കാനാണ് ബിജെപിയുടെ തീരുമാനം. പട്ടികജാതി പട്ടികവര്‍ഗസംവരണം പത്ത് വര്‍ഷം കൂടി നീട്ടാനുള്ള പ്രമേയം പാസാക്കലാണ് പ്രത്യേകസമ്മേളനത്തിന്റെ പ്രധാനഅജണ്ട. ആഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ ഒഴിവാക്കിയതിനെതിയെയുള്ള പ്രമേയമാണ് മറ്റോരു അജണ്ട.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week