പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള  സമയപരിധി വീണ്ടും നീട്ടി

ന്യൂഡല്‍ഹി : പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി നല്‍കി. നേരത്തെ ഡിസംബര്‍ 31 ആയിരുന്നു അനുവദിച്ചിരുന്ന അവസാന തീയതിയെങ്കില്‍, ഇപ്പോള്‍ മാര്‍ച്ച് 31 വരെയാണ് നീട്ടി നല്‍കിയിരിക്കുന്നത്. കേന്ദ്ര ആദായ നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു മുന്‍പും പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട തിയതി പലപ്പോഴായി അദായ നികുതി വകുപ്പ് നീട്ടിയിരുന്നു.

ആദായനികുതി വകുപ്പിന്റെ ഇ-ഫയലിംഗിലൂടെ വളരെ എളുപ്പത്തില്‍ ആധാറും പാനും ബന്ധിപ്പിക്കാന്‍ സാധിക്കും. ഇതിനായി ആധാറും പാന്‍ നമ്പറും നല്‍കിയ ശേഷം ഒടിപി വഴിയോ അല്ലാതെയോ ബന്ധിപ്പിക്കാവുന്നതും നേരത്തെ നിങ്ങളുടെ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാവുന്നതുമാണ്. ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി ഫയലിംഗ് നടത്താന്‍ സാധിക്കില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News