27.5 C
Kottayam
Sunday, June 7, 2026

ബസ് മിനിമം ചാർജ് 10 രൂപ, ഓട്ടോ ചാർജ് 30 രൂപ: നിരക്കുകൾ പുതുക്കി സംസ്ഥാന സർക്കാർ

Must read

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് – ഓട്ടോ – ടാക്സി നിരക്ക് വർധിപ്പിച്ചതായി ഗതാഗതമന്ത്രി ആൻ്റണി രാജു അറിയിച്ചു. തിരുവനന്തപുരത്ത് ചേർന്ന എൽഡിഎഫ് യോഗം യാത്രനിരക്ക് വർധനയ്ക്ക് അംഗീകാരം നൽകിയതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം മന്ത്രി നടത്തി.

മിനിമം ബസ് യാത്രാ നിരക്ക് നിലവിലെ എട്ട് രൂപയിൽ നിന്ന് പത്ത് രൂപയായാണ് ഉയർത്തിയത്. മിനിമം ചാർജിന്റെ ദൂരം കഴിഞ്ഞാൽ കിലോമീറ്ററിന് ഒരു രൂപ വീതം കൂടും. വിദ്യാർത്ഥികളുടെ നിരക്ക് ഉയർത്തണമെന്ന ബസുടമകളുടെ ആവശ്യം ശക്തമാണെന്നും, ഇത് അന്യായമെന്ന് പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ഇക്കാര്യം പരിശോധിക്കാൻ കമ്മീഷനെ വയ്ക്കാനാണ് എൽഡിഎഫ് യോഗത്തിൽ ഉണ്ടായ തീരുമാനം. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കും.

ഓട്ടോ ചാർജ് രണ്ട് കിലോമീറ്ററിന്  30 രൂപ വരെയാവും. കിലോമീറ്ററിന് 12 രൂപയിൽ നിന്ന് 15 രൂപയായി നിരക്ക്  ഉയർത്തും. ടാക്സി നിരക്ക് 1500 സി സിക്ക് താഴെയുള്ള കാറുകൾ മിനിമം നിരക്ക് 200 രൂപയും 1500 സിസിക്ക് മുകളിൽ 225 രൂപയുമായിരിക്കും. പുതുക്കിയ യാത്രനിരക്ക് അടിസ്ഥാനമാക്കിയുള്ള ഉത്തരവ് ഉടനെ ഇറക്കുമെന്നും ഇതോടെ പുതുക്കിയ യാത്രാനിരക്കുകൾ നിലവിൽവരുമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

വെയിറ്റിംഗ് ചാർജ്,  രാത്രി യാത്രാ എന്നിവയുമായി ബന്ധപ്പെട്ട് ഓട്ടോ ടാക്സി നിരക്ക് ഘടനയിൽ മാറ്റമില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഓട്ടോ മിനിമം ചാർജിന്റെ ദൂരം ഒന്നര കിലോമീറ്ററിൽ നിന്ന് രണ്ട് കിലോമീറ്റർ ആക്കി ഉയർത്തി. സർക്കാർ തീരുമാനമെടുത്താൽ അത് എല്ലാവർക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു. ഇന്ധന നിരക്ക് വർദ്ധിക്കുന്നതിന് ആനുപാതികമായ വർദ്ധനവല്ല ഏർപ്പെടുത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

- Advertisement -

വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് അംഗീകരിക്കില്ലെന്ന് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ വ്യക്തമാക്കി. മിനിമം നിരക്ക് പത്ത് രൂപയാക്കണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ശുപാർശ വർഷങ്ങൾക്ക് മുമ്പ് നൽകിയതാണെന്നും അതിന് ശേഷം പല തവണ ഇന്ധനവില കൂട്ടിയെന്നും ബസ്ഉടമകൾ പറഞ്ഞു. തുടർ നിലപാട് ഉടൻ യോഗം ചേർന്ന് സ്വീകരിക്കുമെന്നും ബസ് ഉടമകൾ അറിയിച്ചു.

- Advertisement -

നിരക്ക് വർധന അടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് നേരത്തെ ബസ് ഉടമകൾ അനിശ്ചിതകാല സമരം നടത്തിയിരുന്നു. മിനിമം ചാർജ് 12രൂപയാക്കണം, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങൾ. കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകൾ പ്രതിഷേധം അറിയിച്ചിരുന്നു. നവംബർ മാസം തന്നെ മിനിമം ചാർജ് 10 രൂപായാക്കാൻ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രൻ നായർ ശുപാർശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നൽകുമ്പോഴും എപ്പോൾ മുതൽ എന്നതിൽ തീരുമാനം വൈകിയതാണ് സമരത്തിലേക്ക് നയിച്ചത്.

നിരക്ക് വർദ്ധനവ് എന്ന് മുതൽ, എത്ര രൂപ കൂടും എന്നിവയിൽ കൃത്യമായ ഉറപ്പില്ലാതെയാണ് സ്വകാര്യ ബസ്സുടമകൾ സമരം പിൻവലിച്ചത്. സമര പ്രഖ്യാപനം നടത്തിയപ്പോൾ തന്നെ നിരക്ക് വർദ്ധനവിൽ 30ന് ചേരുന്ന എൽ ഡി എഫ് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് ഗതാഗതമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മന്ത്രിയുടെ ഉറപ്പ് പരിഗണിക്കാതെ ബസ്സുടമകൾ സമരവുമായി മുന്നോട്ട് പോകുകയായിരുന്നു. സർക്കാറാകട്ടെ ചർച്ചക്കും തയ്യാറായില്ല. സമരം നാലാം ദിവസത്തിലെത്തിയപ്പോഴാണ് ബസ്സുമടകളും മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചർച്ച നടത്തിയത്. പിന്നാലെ സമരം നിർത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സംസ്ഥാനത്ത് ഷിഗെല്ല ഭീതി; 126 പേർക്ക് രോഗബാധയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ, ഹോട്ടലുകളിൽ പരിശോധന കർശനമാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിലവിൽ ഒട്ടാകെ 126 പേർക്ക് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതിൽ കോഴിക്കോട് ജില്ലയിൽ മാത്രം മൂന്ന് കുട്ടികൾക്കാണ് കഴിഞ്ഞ...

അമേരിക്കയിൽ ഇന്ത്യ യുവാവിനെ വെടിവെച്ചു കൊന്നു, പീത്‍സ ഡെലിവറിക്കായി വിളിച്ചു വരുത്തിയ ശേഷം കൊലപാതകം

വാഷിങ്ടൻ:യുഎസില്‍ പീത്‍സ ഡെലിവറി ബോയി ആയി ജോലിചെയ്തിരുന്ന ഇന്ത്യന്‍ യുവാവ് വെടിയേറ്റ് മരിച്ചു. അന്‍ഷുല്‍ കുന്‍ചയാണ് (28) നോര്‍ത്ത് ഫിലാഡല്‍ഫിയയില്‍ വച്ച് കൊല്ലപ്പെട്ടത്. തെലങ്കാന സ്വദേശിയായ യുവാവ് പഠനത്തിനായാണ് യുഎസിലെത്തിയത്.  ഒഴിവുസമയങ്ങളില്‍ പീത്‍സ ഡെലിവര്‍ ചെയ്തായിരുന്നു...

ഭാര്യയെ കൊല്ലാൻ 19-കാരന് ക്വട്ടേഷൻ: അഗതിമന്ദിരത്തിലെ അന്തേവാസിയും സുഹൃത്തും അറസ്റ്റിൽ

ചേർപ്പ്: അഗതിമന്ദിരത്തിൽ കഴിയുന്ന അന്തേവാസി ഭാര്യയെ കൊല്ലാൻ സഹവാസിയായ പത്തൊമ്പതുകാരന് ക്വട്ടേഷൻ നൽകി. സംഭവത്തിൽ ഭർത്താവും സഹവാസിയും അറസ്റ്റിൽ. അരയ്ക്ക് താഴെ തളർന്ന നിലയിലുള്ള ഭർത്താവിനെ അഗതിമന്ദിരത്തിൽനിന്നാണ് പിടികൂടിയത്. ചേർപ്പ് തണ്ടാശ്ശേരി ഷിബു...

തൃണമൂലിലെ പ്രതിസന്ധി പാർലമെന്റിലും പ്രതിഫലിക്കും; മമതയ്ക്ക് മുന്നറിയിപ്പുമായി എംപി സുഖേന്ദു ശേഖർ റേ, പാർട്ടി തകർച്ചയിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് നിലവിൽ നേരിടുന്ന അതീവ കടുത്ത ആഭ്യന്തര പ്രതിസന്ധിക്ക് പിന്നാലെ രാജ്യസഭയിലും ലോക്സഭയിലും വൈകാതെ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിച്ചേക്കുമെന്ന കടുത്ത സൂചനകൾ പുറത്ത്. തൃണമൂൽ...

പശ്ചിമേഷ്യ വീണ്ടും പുകയുന്നു; രണ്ട് ഇറാനിയൻ ഡ്രോണുകൾ കൂടി വെടിവെച്ചിട്ട് അമേരിക്ക, നയതന്ത്ര ചർച്ചകളുമായി പാകിസ്താൻ

ടെഹ്‌റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിന് ഭീഷണിയുയർത്തിയ രണ്ട് ഇറാനിയൻ ഡ്രോണുകളെ അമേരിക്കൻ സൈന്യം വെടിവെച്ചിട്ടതായി റിപ്പോർട്ട്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും മേഖലയിൽ മിസൈൽ...

Popular this week