CrimeFeaturedHome-bannerKeralaNews
പാര്‍ക്കിങ്ങിനെച്ചൊല്ലി തർക്കം; വെട്ടേറ്റ മഞ്ചേരി നഗരസഭാ കൗണ്‍സിലർ മരിച്ചു
മലപ്പുറം∙ ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തിനിരയായ മഞ്ചേരി നഗരസഭാ 16–ാം വാർഡ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ (52) മരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ചൊവ്വാഴ്ച രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിലാണ് സംഭവം. കാറിൽ മൂന്നു സുഹൃത്തുക്കൾക്കൊപ്പം സഞ്ചരിക്കുകയായിരുന്നു ജലീൽ. വാഹന പാർക്കിങ് സംബന്ധിച്ച തർക്കത്തെ തുടർന്ന് രണ്ടു പേർ ബൈക്കിൽ പിന്തുടർന്നെത്തി അക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ജലീലിന്റെ തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. ജലീലും സംഘവും സഞ്ചരിച്ച കാറിന്റെ പിറകുവശത്തെ ചില്ല് ഉൾപ്പെടെ തകർത്തിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News