ന്യൂഡല്‍ഹി: ഇടതു മുന്നണിക്കൊപ്പം തുടരുമോ യുഡിഎഫിനൊപ്പം പോകുമോ എന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി.പീതാംബരന്‍. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഡല്‍ഹിയില്‍ നിന്നു മടങ്ങുന്നതിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുന്നണി മാറ്റം സംബന്ധിച്ച ചര്‍ച്ചകളും ശരത് പവാര്‍-പ്രഫുല്‍ പട്ടേല്‍ ചര്‍ച്ചയും പൂര്‍ത്തിയായിട്ടില്ല. ഇരുവരുടെയും ചര്‍ച്ചകള്‍ പൂര്‍ത്തിയായ ശേഷം താനോ ദേശീയ നേതൃത്വമോ പാര്‍ട്ടി നിലപാട് പ്രഖ്യാപിക്കുമെന്നും പീതാംബരന്‍ വ്യക്തമാക്കി.
കാപ്പന്‍ രാവിലെ തന്നെ കേരളത്തില്‍ എത്തിയിരുന്നു. എന്നാല്‍ പീതാംബരന്‍ തലസ്ഥാനത്ത് തുടരുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികളുമായി പവാറും പ്രഫുല്‍ പട്ടേലും നിലവില്‍ തിരക്കിലാണ്. ഇതിന് ശേഷമാകും കേരളത്തിലെ വിഷയം ചര്‍ച്ച ചെയ്യുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News