‘നൂറ് കോടിയുടെ വീട് ചെന്നൈയിൽ, താമസം ആഡംബര ഫ്ലാറ്റിൽ, സ്വന്തമായി പ്രൈവറ്റ് ജെറ്റ്’ നയൻതാരയുടെ സമ്പാദ്യം
കൊച്ചി:സ്ത്രീകൾക്ക് വിജയം നേടാൻ വർഷങ്ങളുടെ അധ്വാനം ആവശ്യമാണ്. അത് സിനിമയിൽ ആണെങ്കിൽ രണ്ടും കൽപ്പിച്ച് മുന്നിട്ടിറങ്ങിയാലെ സാധ്യമാകൂ. നായികമാർക്ക് സിനിമാ മേഖലയിൽ പിടിച്ച് നിൽക്കുക എന്നതാണ് ഏറ്റവും ടാസ്ക്ക്.
അത് മറികടന്ന് ഇരുപത് വർഷത്തിൽ ഏറെയായി തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ പട്ടം കൊണ്ടുനടക്കുന്ന നടിയാണ് നയൻതാര. തിരുവല്ലക്കാരി മലയാളി പെൺകുട്ടി ഡയാന തമിഴ്നാടിന്റെ ഹൃദയം കീഴടക്കിയ കഥ അത്ഭുതത്തോടെയാണ് ആരാധകർ വായിക്കാറുള്ളത്.
ഒറ്റയ്ക്ക് ഒരു സിനിമ ചുമലിലേറ്റി വിജയിപ്പിക്കാനുള്ള കഴിവ് ഇന്ന് തെന്നിന്ത്യയിലുള്ള ഒരേയൊരു നടി ചിലപ്പോൾ നയൻതാര മാത്രമായിരിക്കും. അയ്യ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച നയൻതാര തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലായി 80 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ജവാൻ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അടുത്തിടെ അരങ്ങേറി. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് ഇന്ന് നയൻതാര.
രജിനികാന്ത്, വിജയ്, അജിത്ത്, സൂര്യ, വിക്രം, ധനുഷ്, ജയം രവി, ശിവകാർത്തികേയൻ തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമാണ് നയൻതാര ജോഡിയാകാറുള്ളത്. മറ്റ് ഭാഷകളിലെയും മുൻനിര താരങ്ങൾക്കൊപ്പം നയൻതാര നായികയായിട്ടുണ്ട്. തമിഴിൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാറുള്ള ഒരേയൊരു നടിയും നയൻതാര മാത്രമാണ്.
ഉയർച്ചകളും താഴ്ചകളും നയൻതാര ഒരുപാട് കണ്ടിട്ടുണ്ട്. രാജാറാണി റിലീസിന് മുമ്പ് കുറച്ചുനാൾ എല്ലാത്തിൽ നിന്നും ഒഴിഞ്ഞ് മാറി നിൽക്കുകയായിരുന്നു നയൻതാര. വളരെ മോശമായ ഘട്ടത്തിൽ പോയപ്പോൾ തനിക്ക് തുണയായത് ദൈവം മാത്രമാണെന്നും ആ ശക്തിയോടാണ് തനിക്ക് എന്നും നന്ദി പറയാനുള്ളത് എന്നുമാണ് നയൻതാര പറയാറുള്ളത്.
ഒരു വർഷം മുമ്പാണ് കാമുകൻ വിഘ്നേഷ് ശിവനെ നയൻതാര വിവാഹം ചെയ്ത്. ഇരുവർക്കും ഇപ്പോൾ ഒരു വയസിനോട് അടുക്കാൻ പോകുന്ന ഉയിർ, ഉലക് എന്നിങ്ങനെ രണ്ട് ആൺമക്കളുണ്ട്. മക്കളാണ് ഇപ്പോൾ നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും ലോകം. അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുറന്ന നയൻതാര ഭർത്താവിനും കുട്ടികൾക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്.
രാജ്യത്തെ ഏറ്റവും ധനികയായ നടിമാരിൽ ഒരാളായാണ് നയൻതാരയെ കണക്കാക്കുന്നത്. 200 കോടിയോളം രൂപയാണ് താരത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ട്. 100 കോടി രൂപ വിലമതിക്കുന്ന ഒരു വീട് നയൻസിന് സ്വന്തമായുണ്ട്. തമിഴ്‌നാട് മുതൽ മുംബൈ വരെ നാല് ആഢംബര വീടുകളാണ് താരത്തിനുള്ളത്. അതിൽ ഒന്നാണ് നൂറ് കോടിയുടെ ഈ വീട്.
നിലവിൽ താരം ചെന്നൈയിലെ 100 ബിഎച്ച്കെ ഫ്ലാറ്റിലാണ് ഭർത്താവ് വിഘ്നേഷ് ശിവനും മക്കൾക്കുമൊപ്പം താമസം. നാല് കോടിയാണ് ഈ ഫ്ലാറ്റിന്റെ വില. ഇവിടെ ഒരു സ്വകാര്യ തിയേറ്റർ, നീന്തൽക്കുളം, ജിം തുടങ്ങിയ പ്രത്യേക സൗകര്യങ്ങളുണ്ട്. ഹൈദരാബാദിലെ ബെഞ്ചാര ഹിൽസിൽ 30 കോടി രൂപ വിലമതിക്കുന്ന രണ്ട് അപ്പാർട്ട്‌മെന്റുകളും നയൻതാരയ്ക്ക് സ്വന്തമായുണ്ട്.
നയൻതാരയുടെ മറ്റൊരു സമ്പാദ്യം ആഢംബര കാറുകളാണ്. ബിഎംഡബ്ല്യു 1 സീരിസിൽ പെടുന്ന 76.7 കോടി രൂപ വിലമതിക്കുന്ന കാറാണ് അതിൽ ഒന്ന്, 350 കോടി രൂപ വിലമതിക്കുന്ന മെഴ്‌സിഡസ് ജിഎൽഎസ്1ഡി, ബിഎംഡബ്ല്യു 5 സീരീസ് എന്നിവയാണ് താരത്തിന്റെ മറ്റ് ആഡംബര കാറുകൾ. പ്രൈവറ്റ് ജെറ്റും സ്വന്തമായുള്ള ചുരുക്കം ചില നടിമാരിൽ ഒരാൾ കൂടിയാണ് നയൻതാര.
വളരെ പ്രശസ്തമായ ഒരു ലിപ് പാം കമ്പനിയും യുഎഇ ആസ്ഥാനമായുള്ള ഒരു ഓയിൽ കമ്പനിയുടെയും ഉടമയാണ് ലോഡിസൂപ്പർ സ്റ്റാർ. വേറെയും നിരവധി ബിസിനസുകൾ താരത്തിനുണ്ട്. സുഹൃത്തിനൊപ്പം സ്‌കിൻ കെയർ കമ്പനിയും നടത്തുന്നുണ്ട്. ഭർത്താവ് വിഘ്‌നേഷിനോടൊപ്പം റൗഡി പിക്‌ചേഴ്‌സ് എന്ന പ്രൊഡക്ഷൻ ഹൗസും നടത്തുന്നുണ്ട് താരം. പ്രൊഡക്ഷൻ ഹൗസിന് 50 കോടി രൂപ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.