പ്രേമിച്ച പെണ്ണിനെ കെട്ടിയാല്‍ പട്ടി വില! സ്‌നേഹം പ്രസവിച്ച കുഞ്ഞിനോട് മാത്രം; പെണ്ണ് നാക്ക് നിയന്ത്രിക്കണം!
കൊച്ചി:മലയാളികളുടെ പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. ടെലിവിഷന്‍ അവതാരകയായും അഭിനേത്രിയായുമെല്ലാം സാന്നിധ്യം അറിയിച്ചിട്ടുണ്ട് അശ്വതി. അഭിനയത്തിന് സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം അടക്കം നേടിയെടുക്കാനും അശ്വതിയ്ക്ക് സാധിച്ചിട്ടുണ്ട്. ചക്കപ്പഴം എന്ന പരമ്പരയിലെ ആശയായി മിന്നും പ്രകടനമാണ് അശ്വതി കാഴ്ചപ്പെക്കുന്നത്. സോഷ്യല്‍ മീഡിയയിലേയും നിറ സാന്നിധ്യമാണ് അശ്വതി.
ഇപ്പോഴിതാ അശ്വതിയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആരാധകരുമായി അശ്വതി ഇടയ്ക്ക് സംവദിക്കാറുണ്ട്. എന്നാല്‍ ഇത്തവണ തീര്‍ത്തും വ്യത്യസ്തമായൊരു ഇന്ററാക്ഷനാണ് അശ്വതി നടത്തിയിരിക്കുന്നത്. ആരാധകരോടായി അവര്‍ ജീവിതത്തില്‍ കേട്ട ടോക്‌സിക്കായ ഉപദേശം പങ്കുവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു അശ്വതി.
നിങ്ങളുടെ ജീവിതത്തില്‍ കിട്ടിയ ടോക്‌സിക് ഉപദേശം ഏതാണ്, എനിക്കിപ്പോള്‍ കുറച്ച് കിട്ടുന്നുണ്ട് എന്നാണ് അശ്വതി പറഞ്ഞത്. പിന്നാലെ ഓരോരുത്തരും തങ്ങള്‍ക്ക് കിട്ടിയ ഉപദേശങ്ങളുമായെത്തി. 25 വയസ് മുന്നേ കല്യാണം കഴിച്ചോ, ഇല്ലെങ്കില്‍ കെളവി പോലെ ആയിട്ട് ആരും പെണ്ണ് ആലോചിച്ച് വരൂല. ഞാനിപ്പോള്‍ ഗര്‍ഭിണിയാണ്. ആണ്‍കുട്ടി ആണെങ്കിലേ ഭര്‍ത്താവിന്റെ പാരന്റ്‌സിന്റെ പാരമ്പര്യം മുന്നോട്ട് പോകൂ, പ്രേമിച്ച പെണ്ണിനെ കിട്ടിയാല്‍ പട്ടി വില ആയിരിക്കും. കല്യാണം കഴിക്കുന്നത് നമ്മളുടെ ആള്‍ക്കാര്‍ ആയാല്‍ മതി. ജോലി ഒന്നും കാര്യമില്ല എന്നിങ്ങനെയായിരുന്നു ഉപദേശങ്ങള്‍.
നമ്മളെ അവര്‍ വേദനിപ്പിക്കും, പക്ഷെ നമ്മള്‍ക്ക് അവരെ ഇഷ്ടമല്ലേ, അതുകൊണ്ട് നമ്മള്‍ അങ്ങോട്ട് പിന്നേയും സ്‌നേഹിക്കുക, ഭര്‍ത്താവാണ് സമ്പാദിക്കുന്നത് അതിനാല്‍ ഭര്‍ത്താവിനെ അനുസരിക്കണം ഇല്ലെങ്കില്‍ വീടിന് പുറത്താകും എന്നും ചിലര്‍ പറയുന്നു. ചില പ്രതികരണങ്ങള്‍ക്ക് തന്റെ സ്വതസിദ്ധമായ സര്‍ക്കാസത്തിലൂടെ അശ്വതി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്
കുഞ്ഞുങ്ങള്‍ എപ്പോഴും അച്ഛനെ പോലെ ഇരിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞപ്പോള്‍ നടക്കുമ്പോള്‍ അമ്മയെ പോലെ ആയാ കുഴപ്പമുണ്ടോ ആവോ എന്നതായിരുന്നു അശ്വതിയുടെ മറുപടി. സഹോദരന്മാരില്ലാതെ ജീവിക്കുക ബുദ്ധിമുട്ടാണ്. ഞാന്‍ ഒറ്റ മോളാണ് എന്ന് പറഞ്ഞ ആരാധികയോട് എല്ലാ ഇന്ത്യക്കാരും… എന്ന് പറയായിരുന്നില്ലേ എന്നാണ് അശ്വതി ചോദിക്കുന്നത്.
നാട്ടുകാരേയും വീട്ടുകാരേയും ആലിചിച്ചിട്ടേ റിലേഷന്‍ഷിപ്പ് ആകാന്‍ പാടുള്ളൂ എന്നതായിരുന്നു മറ്റൊരു ഉപദേശം.. സ്വന്തം ഇഷ്ടം അല്ല. കൂടെ ജീവിക്കുന്നത് നാട്ടുകാര്‍ ആയതുകൊണ്ട് അവരുടെ ഇഷ്ടം എന്തായാലും നോക്കണം എന്നായി അശ്വതി. പ്രേമിക്കുന്നതൊക്കെ മോശം കാര്യമാ. കല്യാണം കഴിഞ്ഞിട്ട് ഭര്‍ത്താവിനെ വേണം സ്‌നേഹിക്കാന്‍ എന്ന ഉപദേശത്തിന് അശ്വതി നല്‍കിയ മറുപടി കറക്ട് ഞാന്‍ സമ്മതിക്കുന്നു എന്നായിരുന്നു.
കൊച്ചുങ്ങളെ ഉണ്ടാക്കാന്‍ കഴിവില്ലെങ്കില്‍ പിന്നെ എവിടേയും ഒരു വില കാണില്ല എന്നായിരുന്നു മറ്റൊരു ഉപദേശം. കൊച്ചുങ്ങള്‍ ഉള്ളോര്‍ക്ക് കൊച്ചുങ്ങളു പോലും വില കൊടുക്കുന്നില്ല അപ്പോഴാ എന്നായിരുന്നു അതിന് അശ്വതി നല്‍കിയ മറുപടി. നീ പെണ്ണാണ് അതുകൊണ്ട് നിന്റെ നാക്ക് നിയന്ത്രിക്കണം എന്ന ഉപദേശത്തിന് അത് സത്യം, നാക്ക് നിയന്ത്രിക്കണം അല്ലെങ്കില്‍ ചവക്കുമ്പോള്‍ കടിക്കാന്‍ സാധ്യതയുണ്ട് എന്ന കൗണ്ടറാണ് അശ്വതി നല്‍കുന്നത്.
കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷം ആകാന്‍ പോകുന്നു. ഒരു കുഞ്ഞ് വേണ്ടേ എന്നതായിരുന്നു മറ്റൊരാളുടെ ഉപദേശം. അല്ല വേണ്ടാഞ്ഞിട്ടാണോ എന്ന് അറിഞ്ഞാല്‍ ആര്‍ക്കാ കുഴപ്പം എന്ന് ചോദിക്കാന്‍ പറ്റൂവെന്നാണ് ഇതിന് അശ്വതി നല്‍കിയ മറുപടി. രണ്ട് പെണ്‍കുട്ടികളല്ലേ മോളേ ഒരു മോനും കൂടെ വേണ്ടേ കുടുംബം നിലനിര്‍ത്താന്‍ എന്ന് പറഞ്ഞപ്പോള്‍ അതെ. ഈ ഉപദേശം എനിക്കും സ്ഥിരമായി കിട്ടാറുണ്ടെന്നാണ് അശ്വതി പറഞ്ഞത്.
പെണ്‍കുട്ടി ആണ് വളര്‍ന്നു വരുന്നത്. ഇനി നിന്റെ അടിച്ചു പൊളിക്കല്‍ ഒക്കെ ഇത്തിരി കുറച്ചോളൂ എന്നതായിരുന്നു മറ്റൊരാള്‍ക്ക് കിട്ടിയ ഉപദേശം. പെണ്‍പിള്ളേരു ഒന്നു വളര്‍ന്നിട്ടു അവരേം കൂട്ടി അടിച്ചു പൊളിക്കാന്‍ ഇരിക്കുന്ന ലേ ഞാന്‍ എന്നാണ് ഇതിന് അശ്വതിയുടെ പ്രതികരണം. സി സെക്ഷന്‍ ആയ കുട്ടിയോട് സ്‌നേഹം കാണില്ല. നോര്‍മല്‍ ഡെലിവറി ആയാലേ മക്കളോട് യഥാര്‍ത്ഥ സ്‌നേഹം കാണൂ എന്നായിരുന്നു മറ്റൊരാള്‍ പങ്കുവെച്ച ഉപദേശം. സമൂഹത്തിന്റെ നേര്‍ക്കാഴ്ചയായി മാറുകയാണ് അശ്വതിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ആരാധകര്‍ പങ്കുവെക്കുന്ന ഉപദേശങ്ങള്‍.