നഴ്‌സാണ്, ഒരു കുഞ്ഞിന്റെ അമ്മയും! പിന്തുടര്‍ന്ന് അപമാനിക്കുന്നു; എന്ത് ചെയ്യണമെന്ന് സുപ്രിയ
കൊച്ചി:മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലിന്റേയും ആവശ്യമില്ലാത്ത പേരാണ് സുപ്രിയ മേനോന്‍ എന്നത്. പൃഥ്വിരാജ് എന്ന മലയാളത്തിന്റെ സൂപ്പര്‍ താരത്തിന്റെ ജീവിത സഖിയാണ് സുപ്രിയ. നടനായും സംവിധായകനായും നിര്‍മ്മാതാവുമായെല്ലാം പൃഥ്വിരാജ് നേടിയ വിജയങ്ങളുടെ വലിയൊരു പങ്ക് ക്രെഡിറ്റും സുപ്രിയയ്ക്കുള്ളതാണ്. പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരിയായി സ്വന്തമായൊരു പേരും ഇടവുമെല്ലാം സുപ്രിയയ്ക്ക് ഇന്ന് മലയാള സിനിമയിലുണ്ട്.
പൃഥ്വിരാജിന്റെ ഭാര്യയായിട്ടാണ് സുപ്രിയയെ മലയാളികള്‍ പരിചയപ്പെടുന്നത്. മാധ്യമ പ്രവര്‍ത്തകയായിരുന്ന സുപ്രിയ പിന്നീട് ആ ജോലി ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ നിര്‍മ്മാതാവായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് സുപ്രിയ. തന്റെ നിലപാടുകളിലൂടേയും കാഴ്ചപ്പാടുകളിലൂടേയും ഒരുപാട് ആരാധകരെ നേടിയെടുക്കാന്‍ സുപ്രിയയ്ക്ക് സാധിച്ചിട്ടുണ്ട്.
തന്റെ കാഴ്ചപ്പാടുകള്‍ മറയില്ലാതെ, വ്യക്തമായി പറയുന്നതാണ് സുപ്രിയയുടെ ശീലം. അതുകൊണ്ട് തന്നെ സുപ്രിയയുടെ അഭിമുഖങ്ങള്‍ക്കും ഒരുപാട് ആരാധകരുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് സുപ്രിയ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും മറ്റും സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഒരുകാലത്ത് സോഷ്യല്‍ മീഡിയയുടെ നിരന്തരമുള്ള സൈബര്‍ ആക്രമണത്തെ സുപ്രിയ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് അവരെല്ലാം സുപ്രിയയ്ക്ക് കയ്യടിക്കുന്നവരാണ്.
അതേസമയം സോഷ്യല്‍ മീഡിയയിലെ സൈബര്‍ ബുള്ളിയിംഗില്‍ നിന്നും ഇന്നും സുപ്രിയയ്ക്ക് പൂര്‍ണമായി മോചനം സാധ്യമായിട്ടില്ല എന്നതാണ് വസ്തുത. ഇപ്പോഴിതാ തന്നെ നിരന്തരമായി പിന്തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സുപ്രിയ. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു സുപ്രിയയുടെ പ്രതികരണം.
”നിങ്ങള്‍ സൈബര്‍ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ടോ? വര്‍ഷങ്ങളായി എല്ലാ പ്ലാറ്റ്‌ഫോമുകളിലുമായി എന്നെ ഒരാള്‍ ബുള്ളിയിംഗ് ചെയ്യുന്നു. നിരവധി വ്യാജ അക്കൗണ്ടുകളുണ്ടാക്കി അവയെ എന്നെയും എനിക്കൊപ്പമുള്ളവരേയും അപമാനിക്കാന്‍ ഉപയോഗിക്കുകയാണ്. വര്‍ഷങ്ങളോളാം അതെല്ലാം വിട്ടു കളഞ്ഞ ഞാന്‍ ഒടുവില്‍ ആ ആളെ കണ്ടെത്തിയിരിക്കുകയാണ്” എ്ന്നാണ് സുപ്രിയ പറയുന്നത്.
മരിച്ചു പോയ എന്റെ അച്ഛനെക്കുറിച്ച് വളരെ മോശമായ കമന്റിട്ട ശേഷമാണത്. അവള്‍ ഒരു നഴ്‌സാണ്, ചെറിയൊരു കുട്ടിയുമുണ്ട്. ഞാന്‍ അവള്‍ക്കെതിരെ കേസ് കൊടുക്കണോ അതോ അവളെ പരസ്യപ്പെടുത്തണമോ? അതെ ഞാന്‍ നിന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നിനക്ക് അറിയാം സിആര്‍കെ എന്നും സുപ്രിയ പറയുന്നു. പിന്നാലെ തന്റെ സ്റ്റോറിയ്ക്ക് ലഭിച്ച പ്രതികരണവും സുപ്രിയ പങ്കുവെക്കുന്നുണ്ട്.
പ്രതികരണങ്ങള്‍ക്കും പിന്തുണകള്‍ക്കും നന്ദി. ആ ബുള്ളി തന്റെ കമന്റുകള്‍ വേഗത്തില്‍ തന്നെ പിന്‍വലിക്കുന്നുണ്ട്. പക്ഷെ വേണ്ട തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. ഭാവി നടപടി എന്തായിരിക്കുമെന്ന് വേഗത്തില്‍ തന്നെ നിങ്ങളെ അറിയിക്കുന്നതാണെന്നാണ് സുപ്രിയ പറയുന്നത്. താരപത്‌നിയുടെ കൂടുതല്‍ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഈയ്യടുത്തായിരുന്നു സുപ്രിയയുടെ അച്ഛന്‍ മരണപ്പെടുന്നത്. അച്ഛനുമായി വളരെ അടുത്ത ബന്ധമായിരുന്നു സുപ്രിയയ്ക്കുണ്ടായിരുന്നത്. അച്ഛനെക്കുറിച്ചുള്ള സുപ്രിയയുടെ വികാരഭരിതമായ കുറിപ്പ് നേരത്തെ ചർച്ചയായിരുന്നു. സെെബർ ആക്രമണത്തിനെതിരെയുള്ള സുപ്രിയയുടെ നിലപാടിന് പിന്തുണയുമായി നിരവധി പേരാണ് എത്തുന്നത്.