EntertainmentKeralaNews

“കല്യാണം കഴിഞ്ഞു, സത്യമായും കല്യാണം കഴിഞ്ഞു” ; ഇപ്പോഴും വിശ്വസിക്കാനാകാതെ നിന്ന മൃദുല വിജയ്ക്ക് ബിനു അടിമാലി കൊടുത്ത മറുപടി; താരദമ്പതികള്‍ വീണ്ടും സ്റ്റാര്‍ മാജിക്കില്‍ സജീവമായപ്പോൾ സംഭവിച്ചത് !

കൊച്ചി:കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയ താരങ്ങളാണ് മൃദുല വിജയും യുവകൃഷ്ണയും. സീരിയൽ രംഗത്തുനിന്നുള്ള രണ്ടുപേരും ഒന്നാകുന്നു എന്ന വാർത്ത വന്ന നാൾ മുതല്‍ ഇരുവരും ഗോസിപ്പുകോളങ്ങളിലെ നിറസാന്നിധ്യമായിരുന്നു .ഇക്കഴിഞ്ഞ ജൂലായ് എട്ടിനാണ് മൃദുലയെ യുവ ജീവിത സഖിയാക്കിയത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത് . തുടര്‍ന്ന് ഹോട്ടലില്‍ വെച്ചും വിവാഹ ചടങ്ങുകള്‍ നടത്തുകയുണ്ടായി . മൃദുലയുടെയും യുവയുടെയും വിവാഹ ചിത്രങ്ങളും വീഡിയോസുമെല്ലാം അന്ന് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരുന്നു. ജനപ്രിയ പരമ്പരകളിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായി മാറിയവരാണ് ഇരുവരും.

വിവാഹ ശേഷവും പൂക്കാലം വരവായി പരമ്പരയിലൂടെ മൃദുല പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നുണ്ട്. മഞ്ഞില്‍ വിരിഞ്ഞ് പൂവ് പരമ്പരയിലൂടെയാണ് യുവകൃഷ്ണ ശ്രദ്ധേയനായത്. നടന്‍ എന്നതിലുപരി മജീഷ്യനും മെന്റലിസ്റ്റുമൊക്കെയാണ് യുവ. അതേസമയം എന്‍ഗേജ്‌മെന്‌റ് കഴിഞ്ഞത് മുതല്‍ ഇരുവരും ടെലിവിഷന്‍ പരിപാടികളില്‍ എല്ലാം അതിഥികളായി പങ്കെടുത്തിട്ടുണ്ട്. സ്റ്റാര്‍ മാജിക്ക് പരിപാടിയിലും സ്ഥിരമായി എത്താറുണ്ടായിരുന്നു ഇരുവരും.

യുവയും മൃദുലയും ഒരുമിച്ചുളള പ്രണയ നിമിഷങ്ങളെല്ലാം പരിപാടിയില്‍ ശ്രദ്ധേയമായിരുന്നു. അതേസമയം വിവാഹ ശേഷം സ്റ്റാര്‍ മാജിക്കില്‍ അതിഥികളായി എത്തുന്നുണ്ട് ഇവര്‍. സ്റ്റാര്‍ മാജിക്കിന്‌റെതായി പുറത്തിറങ്ങിയ പുതിയ വീഡിയോയിലാണ് യുവയും മൃദുലയും എത്തുന്നതായി കാണിച്ചത്. സ്റ്റാര്‍ മാജിക്കില്‍ വീണ്ടും എത്താന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ടെന്നാണ് യുവ പറഞ്ഞത്.

ഇപ്പോഴും ഞങ്ങള്‍ക്ക് കല്യാണം കഴിഞ്ഞതായി തോന്നുന്നില്ല എന്ന് മൃദുല വിജയും പറഞ്ഞു. മൃദുല പറഞ്ഞതിന് കൗണ്ടറായി കല്യാണം കഴിഞ്ഞു, സത്യമായിട്ടും കഴിഞ്ഞു എന്ന് ബിനു അടിമാലി പറയുന്നു. സ്റ്റാര്‍ മാജിക്ക് എപ്പിസോഡില്‍ റൊമാന്റിക്ക് സോംഗിനൊപ്പം ചുവടുവെക്കുന്നുമുണ്ട് ഇരുവരും. തങ്കത്തിങ്കള്‍ എന്ന പാട്ടിനൊപ്പമാണ് മൃദുലയും യുവയും ചുവടുവെക്കുന്നത്.

സ്റ്റാര്‍ മാജിക്ക് പുതിയ എപ്പിസോഡില്‍ കലാഭവന്‍ ഷാജോണും സനുഷയും അതിഥികളായി എത്തുന്നുണ്ട്. കൂടാതെ മൃദുല വീണ്ടും സഹതാരങ്ങളെ അനുകരിക്കുന്നതും കാണിക്കുന്നു. സ്റ്റാര്‍ മാജിക്കില്‍ മുന്‍പ് മാജിക്കും മെന്റലിസവുമൊക്കെ അവതരിപ്പിച്ചിട്ടുണ്ട് യുവ. മൃദുല സഹതാരങ്ങളെ അനുകരിച്ചാണ് കൈയ്യടി നേടിയത്. സ്റ്റാര്‍ മാജിക്കിലെ ഒട്ടുമിക്ക ആര്‍ട്ടിസ്റ്റുകളെയും മൃദുല വിജയ് മുന്‍പ് അവതരിപ്പിച്ചിട്ടുണ്ട്.

മൃദുലയ്ക്കും യുവയ്ക്കുമൊപ്പം എടുത്ത കൊല്ലം സുധിയുടെ സെല്‍ഫി ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പൂക്കാലം വരവായി പരമ്പരയിലെ മൃദുലയുടെ പുതിയ ലുക്കിനും കൈയ്യടി ലഭിച്ചിരുന്നു. അനാമിക ബിശ്വാസായായിട്ടാണ് മൃദുല പുതിയ രൂപത്തില്‍ പരമ്പരയില്‍ എത്തിയത്. സോഷ്യല്‍ മീഡിയയില്‍ മൃദ്‌വ എന്ന പേരിലാണ് മൃദുലയും യുവയും അറിയപ്പെടുന്നത്. നിരവധി ഫാന്‍സ് പേജുകളും താരദമ്പതികളുടെ പേരിലുണ്ട്.

യൂടൂബ് ചാനലിലൂടെയും മൃദുലയും യുവയും മുന്‍പ് വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു. വിവാഹത്തിന് മുന്‍പ് പലതവണ മൃദുലയ്ക്ക് സര്‍പ്രൈസ് നല്‍കിയിട്ടുണ്ട് യുവ. മൃദുല തിരിച്ചും ഉണ്ണിയേട്ടന് സമ്മാനങ്ങള്‍ നല്‍കി. സഹതാരം രേഖ രതീഷ് വഴി വന്ന ആലോചനയ്ക്ക് ശേഷമാണ് മൃദുലയും യുവയും ഒന്നാകാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. ആറ് മാസത്തിന് ശേഷം വിവാഹിതരാകുമെന്നും മൃദുലയും യുവയും അറിയിച്ചു. കാത്തിരിപ്പിനൊടുവില്‍ ജൂലായില്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു ഇരുവരും. വിവാഹ ശേഷവും അഭിനയ രംഗത്ത് ഉണ്ടാകുമെന്ന് മൃദുല അറിയിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker