29.4 C
Kottayam
Friday, June 5, 2026

രാഖില്‍ മാനസയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഇതുപോലെ തന്നെ കൊല്ലപ്പെടും; ഭാഗ്യലക്ഷ്മി

Must read

കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മാനസയെ യുവാവ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്. അതിനിടെ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

രാഖില്‍ മാനസയെ വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി ഇതുപോലെ കൊല്ലപ്പെടുമായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എന്തെങ്കിലും രീതിയില്‍ ഈ കുട്ടിയെ ഭാവിയിലാണെങ്കിലും ഇയാള്‍ കൊന്നേനെ എന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കി.

‘കുറേയധികം നമ്മളെ സ്വാധീനിക്കുന്നത് നമ്മുടെ സമൂഹമാണ്. അല്ലെങ്കില്‍ നമ്മുടെ സൗഹൃദമാണ്. മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം ഇപ്പോള്‍ വളരെ കുറവ് ആണ്. ഈ പെണ്‍കുട്ടിയെ ആ യുവാവ് വിവാഹം കഴിച്ചിരുന്നെങ്കിലും ഒന്നൊ രണ്ടോ വര്‍ഷത്തിനുള്ളില്‍ ഈ പെണ്‍കുട്ടി ഇതുപോലെ കൊല്ലപ്പെടുമായിരുന്നു. എന്തെങ്കിലും രീതിയില്‍ ഈ കുട്ടിയെ ഭാവിയിലാണെങ്കിലും ഇയാള്‍ കൊന്നേനെ’, ഭാഗ്യലക്ഷ്മി പറയുന്നു.

മാനസയെ മുറിയിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി രഖില്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. മാനസയെ വെടിവെച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് എങ്ങനെ, എവിടെ വെച്ച് എന്ന് തുടങ്ങിയ കാര്യങ്ങള്‍ ഇയാള്‍ കൃത്യമായ ആസൂത്രണം ചെയ്തിരുന്നതായി പോലീസ് നിഗമനം.

- Advertisement -

ഇതിനായി ഇയാള്‍ മാനസയെ പിന്തുടര്‍ന്നത് മാസങ്ങളോളമാണെന്നാണ് റിപ്പോര്‍ട്ട്. മാനസ പഠിച്ചിരുന്ന കോളേജിനും താമസിച്ചിരുന്ന വീടിനും ഇടയിലുള്ള സ്ഥലമാണ് ഇയാള്‍ താമസിക്കാനായി തിരഞ്ഞെടുത്തത്. ഇവിടെ മുകള്‍നിലയിലുള്ള മുറിയില്‍നിന്ന് മാനസ നടന്നു പോയിരുന്ന വഴിയും കൃത്യമായി കാണാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week