News
ജ്യേഷ്ഠനെ അനുജന്‍ കൊന്ന കേസ് ; മറവു ചെയ്യാൻ സഹായിച്ച അമ്മയും പിടിയിൽ
ചേർപ്പ് (തൃശൂർ) ∙ കുടുംബവഴക്കിനെ തുടർന്ന് അനുജൻ ജ്യേഷ്ഠനെ കൊലപ്പെടുത്തിയ കേസിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതക വിവരം മറച്ചു വച്ചതിനും മൃതദേഹം മറവു ചെയ്യാൻ സഹായിച്ചതിനുമാണ് അറസ്റ്റ്. മുത്തുളിയാൽ തോപ്പിൽ കൊട്ടേക്കാട്ടുപ്പറമ്പിൽ പത്മാവതിയാണ് (54) അറസ്റ്റിലായത്.
ഇവരുടെ മൂത്ത മകൻ ബാബുവാണ് (27) കൊല്ലപ്പെട്ടത്. രണ്ടാമത്തെ മകൻ സാബു (25) ദിവസങ്ങൾക്കുള്ളിൽ പിടിയിലായിരുന്നു. ഇതു കൂടാതെ മൃതദേഹം മറവു ചെയ്യാൻ സഹായിച്ച സാബുവിന്റെ സുഹൃത്ത് കളിച്ചത്ത് വീട്ടിൽ സുനിൽ (35) നേരത്തെ അറസ്റ്റിലായിരുന്നു. കഴിഞ്ഞ മാസം 16നാണ് സംഭവം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News